പിക്‌സല്‍ 6 സീരീസ് സ്മാര്‍ട്ട് ഫോണിന്റെ പ്രചാരണത്തിനായാണ്, ടോക്കിയോ-ജപ്പാനില്‍ ഗൂഗിള്‍ 10,000 പൊട്ടറ്റോ ചിപ്‌സ് വിതരണം ചെയ്തു. കമ്പനി പുതുമയാര്‍ന്ന മാര്‍ഗം സ്വീകരിച്ചത്.
- ഗൂഗിളിന്റെ ഏറ്റവും പുതിയ പിക്‌സൽ 6 സ്മാർട്ട്ഫോൺ ശ്രേണിയുടെ ലോഞ്ചിന് മുൻപായാണ് ജപ്പാനിൽ ഗൂഗിളിന്റെ ഉരുളകിഴങ്ങ് ചിപ്സ് കച്ചവടം.
- ഗൂഗിൾ സ്വന്തമായി വികസിപ്പിച്ചെടുത്ത ടെൻസർ (Tensor) എന്ന് പേരുള്ള ചിപ്പാണ് പിക്സൽ 6 സ്മാർട്ട്ഫോണുകളിൽ ഉപയോഗിക്കുന്നത്.
- ക്വാൽകോം സ്നാപ്ഡ്രാഗൺ പ്രോസസറുകൾക്ക് പകരം ഗൂഗിൾ സ്വന്തമായി വികസിപ്പിച്ചെടുത്ത ടെൻസർ (Tensor) എന്ന് പേരുള്ള ചിപ്പാണ് പിക്സൽ 6 സ്മാർട്ട്ഫോണുകളിൽ ഉപയോഗിക്കുന്നത്. സ്വന്തം ചിപ്പുമായാണ് പിക്‌സൽ 6 ഉടൻ ജപ്പാനിൽ വിപിനയ്ക്കെത്തുക എന്ന് ഉപഭോക്താക്കളെ അറിയിക്കാനാണ് ഗൂഗിൾ 'ഉരുളകിഴങ്ങ് ചിപ്സ്' പരസ്യ കാമ്പയിനുമായെത്തിയിരിക്കുന്നത്.
ഗൂഗിളിന്റെ സ്വന്തം ടെന്‍സര്‍ പ്രോസസറുമായി വരുന്ന സ്മാര്‍ട്ട് ഫോണാണ് പിക്‌സല്‍ 6 സീരീസ്. ഗൂഗിള്‍ സി.ഇ.ഒ ഈയിടെ നടന്ന കോണ്‍ഫറന്‍സില്‍ ടെന്‍സര്‍ ചിപ്‌സിനെ കുറിച്ച് പ്രസ്താവിച്ചിരുന്നു.
വ്യത്യസത് നിറങ്ങളിലുള്ള പാക്കറ്റ് ചിപ്‌സിനുവേണ്ടി ഗൂഗിള്‍ ജപ്പാന്‍ വെബ് സൈറ്റ് ആരംഭിച്ചതിനുപുറമെ ടി.വി പരസ്യങ്ങളും നല്‍കിയിരുന്നു. പിക്‌സല്‍ 6 സ്മാര്‍ട് ഫോണ്‍ ലഭ്യമാകുന്ന കളറുകളില്‍തന്നെയാണ് ചിപ്‌സ് പാക്കറ്റുകളും.