ലണ്ടന്‍: അപകട സാധ്യത കൂടുതലുള്ള രോഗികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ ചെലവേറിയ ആന്റിബോഡി ചികിത്സ നല്‍കാവുന്നതാണെന്ന് ലോകാരോഗ്യസംഘടന. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് പുതുക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആന്റിബോഡികളായ കാസിരിവിമാബും ഇംഡെവിമാബും കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാനാണ് ലോകാരോഗ്യസംഘടന അനുമതി നല്‍കിയത്. അമേരിക്കന്‍ മരുന്ന് കമ്പനിയായ റീജെനറോണാണ് ഈ രണ്ട് ആന്റിബോഡികളും വികസിപ്പിച്ചത്.
കോവിഡ് ബാധിച്ചാല്‍ ആശുപത്രി വാസത്തിന് കൂടുതല്‍ സാധ്യതയുള്ള വിഭാഗങ്ങള്‍ക്കും രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്കും ആന്റിബോഡി ചികിത്സയാവാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. മെഡിക്കല്‍ ജേര്‍ണലായ ബിഎംജെയിലാണ് ലോകാരോഗ്യ സംഘടനയുടെ പുതുക്കിയ മാര്‍ഗനിര്‍ദേശം പ്രസിദ്ധീകരിച്ചത്.
പരീക്ഷണങ്ങളെ തുടര്‍ന്ന് ലഭിച്ച അനുകൂല ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യസംഘടനയുടെ തീരുമാനം. അമേരിക്കയില്‍ നേരിയതും മിതമായ തോതിലുള്ളതുമായ രോഗലക്ഷണങ്ങളുള്ളവര്‍ക്കാണ് സാധാരണയായി ആന്റിബോഡി ചികിത്സ നിര്‍ദേശിക്കുന്നത്.
ആശുപത്രി വാസം തടയുക എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് ചികിത്സ നല്‍കുന്നത്. ചെലവേറിയതാണ് എന്നതാണ് ഈ ചികിത്സയുടെ പോരായ്മ. അമേരിക്കയില്‍ 2000 ഡോളിന് മുകളിലാണ് ഇതിന് നിരക്ക് ഈടാക്കുന്നത്.
കൂടുതൽ വായിക്കുക