ഫുൾ കവർ ഇൻഷുറൻസ് ഉള്ള വണ്ടിക്ക് മുഴുവൻ തുകയും കമ്പനി നൽകേണ്ടത് അല്ലേ..?''
ഉത്തരം :
'' Zero depreciation ഉള്ള പോളിസികളിൽ മാത്രമേ മുഴുവൻ ക്ളെയിം ലഭിക്കുകയുള്ളൂ. 5 വർഷം കഴിഞ്ഞ വാഹനങ്ങളിൽ ഇത് ലഭികുകയില്ല എന്നാണറിവ്.
ഇൻഷുറൻസ് സാധാരയായി 3 വിധത്തിൽ ഉണ്ട്.
1. Bumber to Bumber
2. Full cover
3. Third Party.
1. Bumber to Bumber-
ഈ പോലീസിയിൽ വാഹനത്തിന് എന്ത് സംഭവിച്ചാലും സർവീസ് ചാർജ് മൊത്തമായി ഇൻഷുറൻസ് കമ്പനി വഹിക്കുന്നു.
ഇതിൽ തന്നെ വാഹനത്തിന് ഉപയോഗശൂന്യമായ അപകടം സംഭവിച്ചാൽ പുതിയ വാഹനം വാങ്ങാനുള്ള ഇൻവോയ്സ് fund വരെ ലഭിക്കുന്ന Scheme ഉണ്ട്. അത് എല്ലാ B - B ഇൻഷുറൻസിനും ഇല്ല.
2. Full Cover
പേര് കേൾക്കുമ്പോ എല്ലാം കവർ ചെയ്യും എന്ന് തോന്നും., പക്ഷെ ഓരോ വരഷത്തിനും അനുസരിച് വാഹനത്തിനും പാർട്സിനും വരുന്ന പഴക്കം കണക്കാക്കി ക്ലെയിം ചെയ്യാവുന്ന amount ഇത്ര ഇത്ര ശതമാനം എന്ന് നിജപെടുത്തിയിട്ടുണ്ട്.
ഉദാഹരണത്തിന് 5 വർഷം ആയ വാഹനത്തിന്റെ മെറ്റൽ പാർട്സ്നു 50% ഫൈബർ പാർട്സനു 40% എന്നൊക്കെ. അതായത് 10000 രൂപയുടെ ഡോർ ക്ലെയിം ചെയ്ത് മാറുമ്പോൾ പാർട്സിന്റെ 50% 5000 രൂപയും പെയിന്റിംഗിന്റെ ഇത്ര ശതമാനവും കിട്ടും.
അങ്ങനാണേൽ ഫുൾ കവർ കൊണ്ട് വല്യ പ്രയോജനം എന്താ എന്ന് തോന്നും.
ഓരോ വാഹനത്തിന്റെയും മാർക്കറ്റ് വാല്യൂ അനുസരിച്ചു ഇൻഷുറൻസ് കമ്പനി ഓരോ വാഹനത്തിനും ഒരു നിശ്ചിത വില നിർണായിച്ചിട്ടുണ്ട്. അതാണ് IDV വാല്യൂ അഥവാ Insurance Depreciation Value.
മാർക്കറ്റിൽ മൂന്നര ലക്ഷം വിലയുള്ള ഒരു വാഹനത്തിന്റെ IDV വാല്യൂ 3 ലക്ഷം ആയിരിക്കും. സാധാരണ വരുന്ന ചെറിയ ക്ലയിംമുകൾക്ക് IDV വാല്യൂ എത്രയായാലും കാര്യം ഇല്ല. എന്നാൽ വാഹനം Total Lose അഥവാ പൂർണമായും ഉപയോഗശൂന്യം ആവുകയോ മോഷണം പോകുകയോ ചെയതാൽ ഉടമക് IDV amount മുവഴുവനായും ലഭിക്കുന്നു.
3. Third Party
പേര് പോലെ തന്നെ മൂന്നാമത്തെ ആൾക് ക്ലെയിം കിട്ടുന്ന പോളിസി.
അതായത് വാഹനത്തിനോ വാഹന ഉടമക്കോ അപകടമുണ്ടായാൽ ക്ലെയിം ലഭിക്കുകയില്ല, മറിച് ഒരു അപകടമുണ്ടായാൽ അതിൽ വരുന്ന എതിർ കക്ഷിക് മാത്രമാണ് ക്ലെയിം ലഭിക്കുക. പൊതുജനങ്ങൾക്ക് അപകടമരണം, അംഗവൈകല്യം എന്നിവ സംഭവിച്ചാൽ മോട്ടോർ ആക്സിഡന്റ് ട്രിബ്യൂണലിൽ നിന്നു തീർപ്പാക്കുന്ന വിധി / നഷ്ടപരിഹാര തുക മുഴുവനായും അതത് ഇൻഷുറൻസ് കമ്പനികൾ ബന്ധപ്പെട്ടവർക്കു നൽകണം. ( എന്നാൽ വസ്തുവകകൾക്കു നാശം സംഭവിച്ചാൽ നൽകാവുന്ന പരമാവധി സംഖ്യ 7.5 ലക്ഷമായി നിജപ്പെടുത്തിയിട്ടുണ്ട്.)
പുതിയ വാഹനമെടുക്കുമ്പോളും പഴയത് വാങ്ങിയാലും ഇൻഷുറൻസിനെക്കുറിച്ച് ധാരണയുണ്ടാകണം. തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയത്തിൽ യാതൊരു വിധ കിഴിവുകളും ലഭ്യമല്ല. എന്നാൽ വാഹനവിലയെ അടിസ്ഥാനമാക്കി നിശ്ചയിക്കുന്ന പ്രീമിയത്തിൽ ഓരോ കമ്പനിയും വിവിധങ്ങളായ കിഴിവുകളാണു നൽകുന്നത്. ഇത് ഏകദേശം 50 ശതമാനം വരെ ഇന്നു ലഭ്യമാണ്. അതിനാൽ വിവിധ ഇൻഷുറൻസ് കമ്പനികളുടെ പ്രീമിയം നിരക്ക് താരതമ്യം ചെയ്തു നോക്കി വാങ്ങാവുന്നതാണ്. ഇതിനു പുറമേ ക്ലെയിം ഇല്ലാത്ത വർഷങ്ങളിൽ നോ ക്ലെയിം ബോണസിനും അർഹതയുണ്ട്. ഓട്ടോമൊബീൽ അസോസിയേഷൻ ഓഫ് ഇന്ത്യയിൽ അംഗത്വമുള്ളവർ, അന്ധർ, വികലാംഗർ, മാനസിക വൈകല്യമുള്ള വ്യക്തികൾ എന്നിവർക്കും ഇളവുകൾ ലഭ്യമാണ്.
ഏത് കമ്പനിയിൽ ഇൻഷുർ ചെയ്ത വാഹനമായാലും അത് പുതുക്കുമ്പോൾ മറ്റേത് കമ്പനിയിലേക്കും മാറ്റുവാൻ അവസരമുണ്ട്. ഫുൾ കവർ അഥവാ പാക്കേജ് പോളിസി കാലാവധി കഴിഞ്ഞ് 90 ദിവസത്തിനകം പുതുക്കിയാൽ നോ ക്ലെയിം ബോണസിന് അർഹത ഉണ്ടായിരിക്കും. ഇൻഷുറൻസ് കാലാവധി കഴിഞ്ഞാൽ വാഹനം പരിശോധിച്ചശേഷമേ ഇൻഷുറൻസ് നൽകാറുള്ളൂ.
ഒരു വാഹനം മറ്റൊരാൾക്കു വിൽക്കുമ്പോൾ നാം പുതുതായി വാങ്ങുന്ന ആളിന്റെ പേരിൽ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മാറ്റി എന്ന് ഉറപ്പു വരുത്തണം. റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മാറ്റിയ ദിവസം മുതൽ 14 ദിവസത്തെ സമയപരിധിക്കുള്ളിൽ ഇൻഷുറൻസ് പോളിസിയും, പുതുതായി വാങ്ങിയ ആളിന്റെ പേരിൽ ഇൻഷുറൻസ് കമ്പനിയിൽ പോയി മാറ്റി എടുക്കണം. അല്ലാത്തപക്ഷം ക്ലെയിം ഉണ്ടായാൽ ഇൻഷുറൻസ് കമ്പനിക്കു നിയമപരമായി ബാധ്യത ഇല്ല.
നോ ക്ലെയിം ബോണസ്
ക്ലെയിം വരാതെ ഓടിക്കുന്നവർക്ക് ഇൻഷുറൻസ് കമ്പനി പ്രീമിയത്തിൽ നൽകുന്ന ഇളവാണ് നോ ക്ലെയിം ബോണസ്. ഇത് ആദ്യവർഷം കഴിഞ്ഞാൽ 20 ശതമാനവും പിന്നീടുള്ള ഓരോ വർഷങ്ങളിൽ 25%, 35%, 45% 50% എന്നിങ്ങനെയും ലഭിക്കും. പുതിയ വാഹനം എടുക്കുമ്പോൾ പഴയ വാഹനം ഉപയോഗിച്ച ആളിന് പുതിയ വാഹനത്തിലേക്കു മുഴുവൻ എൻസിബിയും മാറ്റുവാൻ അവസരമുണ്ട്.
വാഹനത്തിന്റെ വിലയെ ഇൻഷ്വേഡ് ഡിക്ലയേർഡ് വാല്യു (ഐഡിവി) എന്നാണു പറയുന്നത്. വാഹനത്തിന്റെ പഴക്കത്തെ അടിസ്ഥാനമാക്കി നിശ്ചയിക്കുന്ന വിലയാണിത്.
ക്ലെയിം ലഭിക്കുന്നതിനായി ഇൻഷുറൻസ് കമ്പനി നൽകുന്ന ക്ലെയിം ഫോം പൂരിപ്പിച്ച് നൽകണം. ഒപ്പം വാഹനത്തിന്റെ മറ്റു രേഖകളായ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ്, ടാക്സ്, ഡ്രൈവിങ് ലൈസൻസ് എന്നിവയും ഒറിജിനലിനോടൊപ്പം വാഹനത്തിന്റെ റിപ്പയർ എസ്റ്റിമേറ്റും വയ്ക്കണം. ആവശ്യമെങ്കിൽ പൊലീസ് എഫ്ഐആർ / ജിഡിആർ എന്നിവയും ഹാജരാക്കേണ്ടിവരും.
വാഹനത്തിന്റെ പഴക്കം അനുസരിച്ച് പുതിയ ഘടകങ്ങൾക്ക് ഒരു നിശ്ചിത ശതമാനം ഇളവ് (ഡിപ്രിസിയേഷൻ ) കണക്കാക്കും . ഇത് താഴെപ്പറയും വിധമാണ്.
(വാഹനത്തിന്റെ പഴക്കമനുസരിച്ച്)
0–6 മാസം .................................................................................... ഇല്ല
6 മാസം – 1 വർഷം ............................ .....................................5%
1 വർഷം – 2 വർഷം ............................................................... 10%
2 വർഷം – 3 വർഷം ............................................................... 15%
3 വർഷം – 4 വർഷം ............................................................... 25%
4 വർഷം – 5 വർഷം ............................................................... 35%
5 വർഷം – 10 വർഷം ............................................................. 40%
10 വർഷത്തിനു മുകളിൽ .................................................. 50%
''ഫുൾ കവർ ഇൻഷുറൻസ് ഉള്ള 2012 മോഡൽ വാഹനം ഇൻഷുറൻസ് ലഭിക്കാനായി സമീപിച്ചപ്പോൾ 40% മാത്രമേ കമ്പനി വഹിക്കുകയുള്ളൂ എന്നും ബാക്കി 60% തുക വാഹന ഉടമ വഹിക്കണമെന്നും പറഞ്ഞു..
(വാഹനം മുഴുവൻ പണിയും കഴിഞ്ഞതിന് ശേഷമാണ് 40% ലഭിക്കുക എന്നും. )