ന്യൂസിലാർഡിൽ ISIS അനുകൂല തീവ്രവാദി ഷോപ്പിംഗ് മാളിൽ തക്ബീർ മുഴക്കി കൊണ്ട് കണ്ണിൽ കണ്ടവരെയെല്ലാം കുത്തി വീഴ്ത്തി
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഏകദേശം 2.40 ന് ഓക്‌ലൻഡിലെ മാളിൽ നടന്ന ആക്രമണം ഭീകരാക്രമണമാണെന്ന് പ്രധാനമന്ത്രി സ്ഥിരീകരിച്ചു. മാളിലെ കൗണ്ട്‌ഡൗൺ സൂപ്പർമാർക്കറ്റിൽ ആറുപേരെ കുത്തിയ ജിഹാദിയെ പോലീസ് വെടിവെച്ചുകൊന്നു.
കനത്ത സായുധ പോലീസും ആംബുലൻസുകളും സംഭവസ്ഥലത്ത് തുടരുന്നു.ആക്രമണം ഉണ്ടായത് മൂലം ന്യൂസിലൻഡിലെ എല്ലാ കൗണ്ട്‌ഡൗൺ സൂപ്പർമാർക്കറ്റുകളും നാളെ രാവിലെ 10 മണി വരെ തുറക്കില്ല. പരിക്കേറ്റവരെല്ലാം ഷോപ്പർമാരാണെന്നും ആരും പോലീസ് ഉദ്യോഗസ്ഥരല്ലെന്നും ന്യൂസിലാൻഡ് പോലീസ് കമ്മീഷണർ കോസ്റ്റർ അറിയിച്ചു. ആക്രമണം ഉണ്ടായ "ലിൻമാൾ" ഓക്‌ലൻഡിലെ ഒരു റെസിഡൻഷ്യൽ പ്രദേശമായ ന്യൂലിനിലാണ് സ്ഥിതി ചെയ്യുന്നത്.
New Zealand: IS-inspired attacker stabs 6 in supermarket, shot dead; PM Ardern says 'terrorist attack' | Read more at: https://t.co/ypHyzjrNES pic.twitter.com/P45xacLB3r
— Economic Times (@EconomicTimes) September 3, 2021
കുത്തേറ്റ ആറ് രോഗികളെ ഓക്ക്‌ലാൻഡിലുടനീളമുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോയി. മൂന്ന് പേരുടെ നില ഗുരുതരം. ആക്രമി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.ആക്രമി 2011-ൽ ന്യൂസിലൻഡിൽ എത്തിയ ശ്രീലങ്കൻ പൗരനും, ഐസ്ഐസ് ആശയങ്ങളിൽ പ്രചോദിതനായവൻ എന്നും പ്രധാനമന്ത്രി.
Watch Here: https://www.youtube.com/watch?v=SsQnVsCikHY
ആക്രമി ദേശീയ സുരക്ഷാ സേനയുടെ നിരീക്ഷണത്തിലുള്ള വ്യക്തിയായിരുന്നു. 2016 ൽ ആണ് ഇയാളെ തീവ്രവാദ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തിയത്. ആക്രമണം നടന്ന സമയത്ത് കനത്ത നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം. അതിനാൽ ആക്രമണം തുടങ്ങി 60 സെക്കൻഡിനുള്ളിൽ തന്നെ പോലീസ് ഇയാളെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.
Watch Here: https://www.youtube.com/watch?v=OV1lA4aajcg