അയർലണ്ടിലെ കോർക്കിൽ, നാച്ചുറല്‍ ബോഡി ബില്‍ഡിങ് ഫെഡറേഷന്‍ ഓഫ് അയര്‍ലന്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടന്ന ‘ഓള്‍ അയര്‍ലന്‍ഡ് ബോഡി ബില്‍ഡിങ്’ മത്സരത്തില്‍ 70 കിലോഗ്രാം കാറ്റഗറിയില്‍ രണ്ടാം സ്ഥാനം വാട്ടർഫോർഡ് മലയാളിയായ റോഷന്‍ കുര്യാക്കോസ് കരസ്ഥമാക്കി. ആദ്യമായാണ് ഒരുമലയാളി തന്റെ സാനിധ്യം ഈ മേഖലയിൽ അറിയിച്ചു വിജയത്തിലേക്ക് എത്തുന്നത്.
ഏറെ നാളത്തെ പരിശ്രമവും ചിട്ടയായ പരിശീലനവും അതിന്റെ കൂടെ കണിശമായ ഭക്ഷണ ക്രമീകരണവും ഏകോപിപ്പിച്ചാണ് വാട്ടര്‍ഫോര്‍ഡിന്റെ അഭിമാനമായ റോഷന്‍ ഈ നേട്ടത്തിലേക്ക് എത്തിച്ചേര്‍ന്നത്.
ഈ വിജയവും കഠിനാദ്ധ്വാനവും റോഷന് കൂടുതല്‍ ഉയങ്ങൾ കീഴടക്കാൻ ഒരു വേദിയാകട്ടെ. പുതുതലമുറയ്ക്കും ഇനിയും നാച്ചുറൽ ബോഡി ബിൽഡിങ് രംഗത്തേയ്ക്ക് കടന്നുവരുവാൻ താത്പര്യപ്പെടുന്നവർക്കും ഈ തിളക്കമാർന്ന വിജയം ഒരു മുതൽക്കൂട്ടാകും.
UCMI IRELAND (യു ക് മി ) The latest News, Your Doubts, Information, Help Request & Accommodation is at your Fingertips. Click on the WhatsApp links to Subscribe to our news and updates UCMI (യു ക് മി) 10 👉Click & Join