എട്ട് ക്രിപ്‌റ്റോ കറന്‍സി ആപ്പുകള്‍ ഗൂഗിള്‍ നിരോധിച്ചതായി റിപ്പോര്‍ട്ടുകള്‍
എട്ട് ക്രിപ്‌റ്റോ കറന്‍സി ആപ്പുകള്‍ ഗൂഗിള്‍ നിരോധിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇൻസ്റ്റാൾ ചെയ്തവർ ആപ്പുകള്‍ ഒഴിവാക്കുക
ഡിജിറ്റല്‍ കറന്‍സിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്ന എട്ട് ക്രിപ്‌റ്റോ കറന്‍സി ആപ്പുകള്‍ ഗൂഗിള്‍ നിരോധിച്ചു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഇവ നീക്കം ചെയ്തു.ആപ്ലിക്കേഷനുകള്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ഉപയോക്താക്കളെ കബിളിപ്പിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി എടുത്തിരിക്കുന്നത്.ക്ലൗഡ് മൈനിങ്ങുകളാണ് ആപ്പുകള്‍ വാഗ്ദാനം ചെയ്യുന്നത്.
Google bans 8 dangerous Android apps: Check if you have any of them https://t.co/GWIURxYiZO
— UCMI (@UCMI5) September 14, 2021
ആപ്പ് നല്‍കുന്ന സേവനങ്ങള്‍ ഉപയോഗിച്ച് എളുപ്പം പണം ഉണ്ടാക്കാമെന്ന് ആളുകളെ തെറ്റിധരിപ്പിക്കുന്നുണ്ട്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആപ്പുകള്‍ നിരോധിക്കുന്നത്. 2020 ജൂലൈ മുതല്‍ 2021 ജൂലൈ വരെ നാലായിരത്തി അഞ്ഞൂറിലധികം ആളുകള്‍ ഇത്തരം ആപ്പുകളുടെ തട്ടിപ്പിന് ഇര ആയിട്ടുണ്ട്. ക്രിപ്റ്റോകറന്‍സി ഒരു തരം ഡിജിറ്റല്‍ അല്ലെങ്കില്‍ വെര്‍ച്വല്‍ പണമാണ്.
Google has banned eight dangerous cryptocurrency apps; see if you have any on your phone https://t.co/IGywdKNbzN
— BollyInside (@bollyinsidenews) August 23, 2021