അയർലണ്ടിലെ പ്രശസ്ത സംഗീത സംവിധായകനും നിരവധി സൂപ്പർ ഹിറ്റ് ക്രിസ്തീയ ഭക്തിഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുള്ള ഗായകനുമായ ബിനു കരോട്ടെൽ പൗലോസ് എഴുതി സംഗീതം നൽകിയ ഏറ്റവും പുതിയ ക്രിസ്തീയ ഭക്തി ഗാനമാണ് '' ഈശോ ഈശോ നീയാണെൻ ജീവൻ്റ ജീവൻ ''. റിലീസ് ചെയ്‌തു
ദിവ്യകാരുണ്യ സ്വീകരണ സമയത്തും ആരാധനയ്‌ക്കും ആലപിക്കാൻ അനുയോജ്യമായ രീതിയിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്.
ഗിറ്റാറിസ്റ്റും റെക്കോർഡിങ് എൻജീനിയറും ആയ നോർബെർട്ട് അനീഷ് ആന്റോ ആണ് ശ്രവ്യസുന്ദരമായി ഈ ഗാനത്തിൻ്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത്.
അയർലണ്ടിലെ തന്നെ അനുഗ്രഹീത ഗായികയായ ജാസ്മിൻ പ്രമോദാണ് അതീവ ഹൃദ്യമായി ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഫ്ലൂട്ട് -രാജേഷ് ചേർത്തല, സിത്താർ -അജേഷ് ആന്റോ , കാമറ - നിഖിൽ കാസ്ട്രോ, അഗസ്റ്റോ ബൈജു തെക്കുംമൂട്ടിൽ, റോഷൻ റെജി വർഗീസ്.
' ഈശോ ഈശോ നീയാണെൻ ജീവൻ്റ ജീവൻ https://youtu.be/7WbmHPqo4jk
കൂടുതൽ വായിക്കുക
🔘 അയർലണ്ടിൽ ഡോക്ടർമാരുടെ (GP) ഫീസും കുറിപ്പടി ചാർജുകളും | സൗജന്യ (GP) വിസിറ്റ് കാർഡുകൾ
UCMI (യു ക് മി) 10 👉Click & Join