ഇന്ത്യയിൽ നിന്നും കാനഡയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ സെപ്റ്റംബർ 27 മുതൽ ആരംഭിക്കുമെന്ന് ട്രാൻസ്‌പോർട്ട് കാനഡ ചൊവ്വാഴ്‌ച ന്യൂസ് റിലീസിൽ അറിയിച്ചു. നിലവിൽ ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് നേരിട്ടുള്ള സർവീസുകൾക്കുള്ള വിലക്ക് സെപ്റ്റംബർ 26 വരെ നീട്ടിയിട്ടുണ്ട്. നേരിട്ടുള്ള ഫ്ലൈറ്റുകളുടെ നിയന്ത്രണം അവസാനിച്ചുകഴിഞ്ഞാൽ, കാനഡയിലേക്ക് ഇന്ത്യയിൽ നിന്നും നേരിട്ട് വരുന്നവർക്ക് താഴെ പറയുന്ന നിയന്ത്രണങ്ങളോടെ പ്രവേശിക്കാം:
യാത്രക്കാർക്ക് കാനഡയിലേക്ക് ഡൽഹിയിൽ നിന്നും നേരിട്ടുള്ള വിമാനം പുറപ്പെടുന്നതിന് 18 മണിക്കൂറിനുള്ളിൽ ഡൽഹി വിമാനത്താവളത്തിലെ അംഗീകൃത ജെൻസ്ട്രിംഗ്സ് ലബോറട്ടറിയിൽ നിന്നുമെടുത്ത കോവിഡ് നെഗറ്റീവ് മോളിക്കുലാർ നെഗറ്റീവ് ടെസ്റ്റ് റിസൾട്ട് ഉണ്ടായിരിക്കണം.
ബോർഡിംഗിന് മുമ്പ്, എയർ ഓപ്പറേറ്റർമാർ കാനഡയിലേക്ക് വരാൻ അർഹതയുണ്ടെന്ന് ഉറപ്പുവരുത്തുന്ന യാത്രക്കാരുടെ പരിശോധനാ ഫലങ്ങൾ പരിശോധിക്കുകയും ചെയ്യും. യാത്രക്കാർ അവരുടെ വാക്‌സിനേഷന്റെ വിവരങ്ങൾ ArriveCAN മൊബൈൽ ആപ്പിലോ വെബ്‌സൈറ്റിലോ അപ്‌ലോഡ് ചെയ്യുകയും ചെയ്യണം. ഈ ആവശ്യകതകൾ നിറവേറ്റാൻ കഴിയാത്ത യാത്രക്കാർക്ക് ബോർഡിംഗ് നിഷേധിക്കപ്പെടും.
യാത്ര നിയന്ത്രണങ്ങളുടെ ലഘൂകരിക്കുന്നതിന്റെ ആദ്യപടിയായി, 2021 സെപ്റ്റംബർ 22-ന് ഇന്ത്യയിൽ നിന്ന് മൂന്ന് നേരിട്ടുള്ള വിമാനങ്ങൾ കാനഡയിൽ എത്തുന്നുണ്ട്. പുതിയ നടപടികൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഈ ഫ്ലൈറ്റുകളിലെ എല്ലാ യാത്രക്കാരെയും എയർപോർട്ടിൽ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ട്രാൻസ്‌പോർട്ട് കാനഡ അറിയിച്ചു.
നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചതിനുശേഷവും നിലവിലെ പോലെ തന്നെ ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് നേരിട്ടല്ലാതെ വേറെ ഒരു രാജ്യം വഴി കണക്ട് ചെയ്തു വരുന്ന യാത്രക്കാർക്ക് ആ രാജ്യത്തു നിന്നും കോവിഡ് പ്രീ-ഡിപ്പാർച്ചർ ടെസ്റ്റ് ചെയ്യേണ്ടതുമുണ്ട്.