കാട്ടുതീയിൽ മായുമോ ഈ അത്ഭുതം; 2200 വർഷം പഴക്കമുള്ള ലോകത്തിലെ ഏറ്റവും വലിയ വൃക്ഷം…
الأحد, سبتمبر 26, 2021
ജനറൽ ഷെർമാനെ കുറിച്ച് കേട്ടിട്ടുണ്ടോ? പേര് കേട്ടാൽ ഒരാളായിട്ട് തോന്നുമെങ്കിലും ഇതൊരു മരത്തിന്റെ പേരാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വൃക്ഷം. കാലിഫോർണിയയിലെ സെക്വോയയിലെ കിങ്സ് കാന്യോൻ നാഷണൽ പാർക്കിലാണ് ഈ വൃക്ഷം സ്ഥിതി ചെയ്യുന്നത്. ചിലപ്പോഴെങ്കിലും തോന്നിയിട്ടില്ലേ കൗതുകങ്ങളുടെയും നിഗൂഢതകളുടെയും നിലവറയാണ് ഈ ഭൂമിയെന്ന്. അതിനൊരു ചെറിയ ഉദാഹരണം മാത്രമാണ് ഈ വൃക്ഷം. ഇതിന്റെ വിശേഷണങ്ങളിൽ തന്നെ നമുക്ക് അത്ഭുതം തോന്നും. ഇതുവരെ ഈ വൃക്ഷം വാർത്തകളിൽ നിറഞ്ഞ് നിന്നത് പ്രത്യേകതകളുടെ പേരിലാണെങ്കിൽ ഇന്ന് ഇത് നിറഞ്ഞുനിൽക്കുന്നത് നേരിടുന്ന ഭീഷണിയുടെ പേരിലാണ്.