“There’s nothing more beautiful than a baby bump,”- Josna Sabu Sebastian ✍️

 


“There’s nothing more beautiful than a baby bump,”


പല സദാചാരവിരുദ്ധരോടുമുള്ള എതിർപ്പ് എത്ര കൂടുതൽ കാണിക്കാമോ അത്ര കൂടുതൽ കാണിക്കാൻ വേണ്ടി നടത്തുന്ന ഇപ്പോഴത്തെ ചില വസ്ത്രധാരണ വൈകല്യത്തോടെയുള്ള ഫോട്ടോ ഷൂട്ടുകളാണിന്നത്തെ നിത്യ കാഴ്ച . ഞാനും മോഡെർണായി എന്ന് കാണിക്കാൻ പലരുമിത് പുറമെ പറയില്ലങ്കിലും സത്യത്തിൽ കണ്ണിനാരോചകമാണ് .

നമ്മൾ ശ്രദ്ദിച്ചിട്ടുണ്ടോ നമ്മൾ ചിലപ്പോ ശാന്തമായി സംസാരിക്കുന്നൊരു വ്യെക്തി ആയിരിക്കും പക്ഷെ നമ്മളൊരു ഫോൺ വിളിക്കുമ്പോൾ അങ്ങേത്തലക്കൽ സംസാരിക്കുന്ന ആൾ വളരെയധികം ശബ്ദത്തിൽ സംസാരിച്ചാൽ നമ്മുടെ ശാന്തത മാറ്റിവച്ച് അറിയാതെതന്നെ നമ്മൾ അയാളേക്കാൾ അധികശബ്ദത്തിൽ സംസാരിക്കും.

അതുപോലെ ആരെയൊക്കെയോ എതിർക്കാൻ കൂടുതൽ വഷളായി പ്രതികാരം ചെയ്യാൻതക്ക കടിഞ്ഞാണില്ലാത്ത മനസാണ് ചിലപ്പോളൊക്കെ മനുഷ്യന്റേത് .

പല പോസുകളിലും വസ്ത്രത്തിലുമൊക്കെ ഫോട്ടോ എടുക്കുകയെന്നത്‌ എനിക്കും ഒരു ക്രേസി തന്നാണ് . കൂടാതെ മിക്ക പെണ്ണുങ്ങൾക്കും നന്നായി അണിഞ്ഞൊരുങ്ങി ഫോട്ടോസ് എടുക്കുന്നതും സോഷ്യൽ മീഡിയകളിൽ അപ്ഡേറ്റ് ചെയ്യുന്നതുമൊക്കെ ഒരു മെന്റൽ റിലീഫ് തന്നെയാണെന്നതിൽ ഒരു സംശയവുമില്ല . ചില സ്ത്രീകളും സെലിബ്രിറ്റികളുമൊക്കെ അവരുടെ കല്യാണ ഫോട്ടോകളും നല്ല കളർഫുൾ ആയ മെറ്റെർണിറ്റി ഫോട്ടോകളുമൊക്ക അപ്ഡേറ്റ് ചെയ്യുന്നത് കണ്ടിരിക്കാൻ എന്തൊരു ഭംഗിയാ ....

പക്ഷെ മറ്റുചിലർ അവനാകാമെങ്കിൽ അവൾക്കും ആകാമെന്ന് കാണിക്കാൻ അല്ലെങ്കിൽ വരുത്തിത്തീർക്കാൻ വേണ്ടി വളരെ മൂല്യചുതി വരുത്തി ഫോട്ടോ ഷൂട്ടുകൾ നടത്തി സമൂഹത്തിൽ സ്ത്രീയെന്ന സ്ഥാനം ഉറപ്പിക്കുന്നതു വളരെ പരിതാപകരമാണ് .

വസ്ത്ര അളവുകുറച്ചു പെണ്ണിനെന്തുമാകാമെന്ന് വരുത്തി തീർക്കുന്നതിന് പകരം ആളുകൾ നമ്മളുടെ ബുദ്ധി കണ്ട് അത്ഭുതപ്പെടട്ടെ കഴിവ് കണ്ട് അഭിനന്ദിക്കട്ടെ പ്രതിഭ കണ്ട് ആശ്ചര്യപ്പെടട്ടെ . അങ്ങനെ നമ്മളെ മറ്റുള്ളവർ തിരിച്ചറിയട്ടെ . അല്ലാതെ തുണിയുടെ നീളകുറവ് നിങ്ങളുടെ ഐഡന്റിറ്റി ആക്കി മാറ്റാതിരുന്നൂടെ ?

ഇങ്ങനൊക്കെ പറയാൻ കാരണം നമ്മൾ പഠിച്ച സ്ത്രീ എന്നതിന്റെ പര്യായം ജനനി അല്ലെങ്കിൽ ഭൂമി എന്നൊക്കെയാണ് . അതായത് ജനനി എന്നാൽ ജനിപ്പിക്കുന്നവൾ .

അപ്പോൾ ഓരോ സ്ത്രീയും ഭൂമിപോലെ സുന്ദരം .

ഭൂമിയെ നോക്കി ആസ്വദിച്ചിട്ടുണ്ടോ ?
എത്ര ശാന്തമാണല്ലേ ... പച്ചപ്പിനാലും ജലാശയങ്ങളാലുമൊക്കെ നിറഞ്ഞവൾ എത്ര സുന്ദരിയാണ് ...
നമ്മളവളെ പലതരത്തിൽ കവരുമ്പോളും ഇടക്കൊരു വെള്ളപ്പൊക്കമോ ഭൂമികുലുക്കമോ കാണിച്ചു ഭയപെടുത്തുന്നതല്ലാതെ അവളെത്ര ശാന്തവും സൗമ്യവുമായാണ് നമ്മളോട് പ്രതികരിക്കുന്നതല്ലേ ?

ഭൂമിയെ ദേവിയായി കാണാൻ ഇനി വേറെയുമുണ്ട് കാരണങ്ങൾ . അവളാണ് നമ്മുടെ നിലനില്പിനാടിസ്ഥാനംമെങ്കിലും അവളോട് ഇന്നീ പ്രപഞ്ചം മുഴുവൻ കാണിക്കുന്ന അശാന്തത നമ്മൾ കാണുന്നുണ്ട് . പാറപൊട്ടിക്കൽ കോൺക്രീറ്റ് വാർക്കൽ, മരങ്ങൾ വെട്ടിനശിപ്പിക്കൽ , ജലാശയത്തിലേക്കൊഴുക്കുന്ന മാലിന്യങ്ങൾ, പരിധിയിലേറെയുള്ള കുഴൽകിണറുകൾ അങ്ങന ങ്ങനെ പലതും. അവളെ പലതരത്തിൽ നമ്മൾ കുത്തികീറി മുറിവേൽപ്പിച്ചു നമ്മുടെ നിലനില്പിനായി ശ്രമിക്കുമ്പോൾ സർവ്വം സഹയായ് നിൽക്കുന്ന ഭൂമി. അവളോടുള്ള ബഹുമാനം കൊണ്ടാണ് നമ്മൾ ഭൂമിയെ ജനനിയായും അമ്മയായുമൊക്കെ പര്യായം നൽകി ആദരിക്കുന്നത് .

അറിയുംതോറും അവളിൽ അറിയാനിനിയും ആകാംഷകളേറെ ... കാരണം അവൾ അവളുടെ പലവിധ സൗന്ദര്യത്താൽ നമ്മളെ അകർഷിക്കുമെങ്കിലും അവളുടെ സ്വകാരികത ആരെയും തുറന്നു കാട്ടുന്നില്ല , അവളുടെ നിധികളെല്ലാം നമ്മളുടെ ആകാംഷകൊണ്ടും ആശ്ചര്യംകൊണ്ടും നമ്മൾ തന്നെ കണ്ടുപിടിച്ചവയാണ് . മൂല്യതയേറിയ ഡയമെണ്ടുകളും പെട്രോളും എന്നുവേണ്ട അങ്ങനെ പലതും അവൾ മറ്റുള്ളവരെ കാണിക്കാനായി തുറന്നിടുന്നതിലൂടെ സന്തോഷവും അല്മസംതൃപ്തിയും നേടുന്നില്ല . അതുകൊണ്ടു തന്നെ ഇന്നും ഇവയൊക്കെ വളരെ അമൂല്യമാണ് താനും .

നമ്മളിനിയും അവളെ അറിഞ്ഞു വരുന്നതേയുള്ളു . അങ്ങനാകണം ഓരോ സ്ത്രീയും . മറ്റുള്ളവരോടുള്ള പ്രതികാരപരമായി മറ്റുള്ളവർക്കായി അവളെതന്നെ തുറന്നിട്ട് ആൽമ നിർവ്വതിനേടുമ്പോൾ ഭൂമിയുടെ പര്യായത്തിനോട് സ്ത്രീ എന്നാ പദത്തിന് എത്രത്തോളം ഒട്ടിനിൽക്കാനാകും .

കാരണം നമുക്കെല്ലാമറിയുമ്പോൽ ഭൂമിയെപോലെ തന്നെ സ്ത്രീയും ആശ്ചര്യത്തിന്റെ നിറകുടമാണ് .. അവളിലൂടെ ഉല്പാദിപ്പിക്കപ്പെടുന്ന മനുഷ്യകുലം , അവൾ കണ്ടുപിടിക്കുന്ന പ്രശ്ന പരിഹാരങ്ങൾ അവളുണ്ടാക്കുന്ന ആഹാരങ്ങൾ അവളുടെ പെരുമാറ്റ ശൈലി , മക്കളെ തലോടിയുറക്കാനുള്ള കഴിവ് . കൂടാതെ പല രാജ്യങ്ങളും നേടിയ നേട്ടങ്ങളിലൂടെയുമൊക്കെ അവളുടെ ചങ്കൂറ്റം നമ്മൾ അറിഞ്ഞു വരുന്നതേയുള്ളു..

സത്യത്തിൽ ഭൂമിയോട് തുല്യതപെടുത്തിയിരിക്കുന്ന സ്ത്രീ അവളുടെ സ്വകാരികത തുറന്നു കാട്ടുമ്പോൾ... പലതും നേടാനായി ആക്രോശിച്ചു സ്ഥാനമുറപ്പിക്കാൻ ശ്രമിക്കുമ്പോൾ എന്തോ നമ്മൾക്കെന്തെക്കെയോ നഷ്ടപ്പെടുകയാണ് .

എന്ന്വച്ച് അവൾ സർവ്വം സഹയാകുമ്പോൾ അവളോട് മറ്റുള്ളവർക്കെന്തുമാകാമെന്നല്ല . സ്വന്തം അമ്മയും പെങ്ങളും ഭാര്യയും മാത്രമല്ല ജനനി . ഓരോ പെൺകുഞ്ഞും ഒരു ജനനിയാണ് .അവളെ നല്ല കരുതലോടെ സ്നേഹിക്കാനും പരിപാലിക്കാനും പരിരക്ഷിക്കാനുമുള്ള ഉത്തരവാദിത്വം ഓരോ പുരുഷനുമുണ്ട് . കാരണം അവൾ ഭൂമിയെപോലെതന്നെ അവനറിയാതെത്തന്നെ അവന്റെയും അവന്റെ മക്കളുടെയും മറ്റു പലതിന്റെയും ജീവനടിസ്ഥാനമാണ് .

ചില പരിപാപനമായതും അവളിൽ മാത്രം നിറഞ്ഞു നിൽക്കേണ്ട ചില മുഹൂർത്തങ്ങൾ, അതിൽ ഭാരത സ്ത്രീകളുടെ ഭാവശുദ്ദി കാണപ്പെടട്ടെ .
ഇന്ന് മനുഷ്യരുടെ അമിതമായ കയ്യേറ്റം മൂലം നമ്മുടെ ഭൂമി പലവിധത്തിൽ നശിച്ചുകൊണ്ടിരിക്കുകയാണ് . അതോടൊപ്പം ഒരു സ്ത്രീ സ്ത്രീയായിരിക്കുന്നതിന്റെ ഭംഗി കൂടി നശിക്കാതിരിക്കട്ടെ .. ( ഫോട്ടോക്ക് കടപ്പാട് മനോരമ )

ജോസ്‌ന സാബു സെബാസ്റ്റ്യൻ ✍️
-------------------------------------------
If you’d like to comment/share thoughts please do. I love to read and respond to your comments. It’s a great feeling to get connected.
If you copy and paste, please do remember to mention or tag me and buy me Bubble tea ❤️

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...