കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് നൗഷാദ്. ടെലിവിഷന്‍ ചാനലുകളില്‍ വിവിധ പാചക പരിപാടികളുടെ അവതാരകനുമായിരുന്നു.കാഴ്ചക്കാർക്ക് കൗതുകമായിരുന്നെങ്കിലും വലിയ ശരീരം കുറയ്ക്കാനുള്ള തീരുമാനത്തിലായിരുന്ന നൗഷാദ്. ഇതിന്റെ ഭാഗമായി സർജറി നടത്തി. ഇതേത്തുടർന്നുണ്ടായ ബുദ്ധിമുട്ടുകളാണ് നൗഷാദിന്റെ അകാല വിടവാങ്ങലിലേക്ക് നയിച്ചത്.നട്ടെല്ലിനുണ്ടായ പരുക്കിനെ തുടർന്ന് ഒരു വർഷത്തോളം കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ ചികിൽസയിൽ കഴിഞ്ഞു.ഒരു മാസമായി തിരുവല്ല ബിലിവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു. അവസാന സമയമായപ്പോഴേക്കും അടുപ്പക്കാരൊക്കെ അകന്നു തുടങ്ങിയത് നൗഷാദിനെ വേദനിപ്പിച്ചു. സമ്പാദ്യം പൂർണമായും ഇല്ലാതായി. ഗുരുതര സാമ്പത്തിക പ്രതിസന്ധി നൗഷാദിനെ വലച്ചു.
പ്രിയപ്പെട്ടവൾ ഷീബയുടെ മരണം നൽകിയ വേദനയാറും മുന്നേ നൗഷാദും മരണത്തിന്റെ ലോകത്തേക്ക് മറഞ്ഞു പോയിരിക്കുന്നു. രണ്ടാഴ്ച മുൻപാണ് നൗഷാദിന്റെ ഭാര്യ മരിച്ചത്. ഇവർക്ക് ഒരു മകൾ മാത്രമാണ് ഉള്ളത്.ഏറെ നാളത്തെ ചികിൽസയ്ക്കു ശേഷം ജനിച്ച ഏക മകൾ നഷ്‌വ ഇതോടെ അനാഥയായി.
ഇന്നലെ ഗുരുതരാവസ്ഥയില്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്‍റിലേറ്ററിൽ കഴിയുകയായിരുന്നു. സുഹൃത്തും നിർമാതാവുമായ ആലത്തൂർ നൗഷാദാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ആരോഗ്യനില വളരെ ഗുരുതരമാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു