ഓ സി ഐ കാർഡ് പുതുക്കുന്നത് സംബന്ധിച്ചു നിലനിന്നിരുന്ന ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് പുതിയ ഉത്തരവും, അതനുസരിച്ചുള്ള വെബ്സൈറ്റ് മാറ്റങ്ങളും ഇൻഡ്യാ ഗവൺമെൻറ് നടപ്പിലാക്കിയിരുന്നു.
50 വയസ്സിനു ശേഷം പുതിയ പാസ്പോർട്ടുകൾ ലഭിക്കുന്ന OCI കാർഡ് ഉടമകൾക്ക് ഇനി OCI കാർഡ് വീണ്ടും എടുക്കേണ്ടതില്ല . ഏപ്രിൽ 16, 2021 ലെ അറിയിപ്പ് പ്രകാരം പുതുക്കിയ രേഖകളും ഫോട്ടോഗ്രാഫുകളും പുതിയ പാസ്പോർട്ട് ലഭിച്ച് മൂന്ന് മാസത്തിനുള്ളിൽ OCI കാർഡ് ഉടമകൾക്ക് നേരിട്ട് അപ്ലോഡ് ചെയ്യാവുന്നതാണ്. ഇതിനായുള്ള പുതുക്കിയ വെബ് സൈറ്റ് ഇപ്പോൾ പ്രാവർത്തികമായിട്ടുണ്ട്.
“ചെറുപ്പത്തിൽ ഓ.സി.ഐ. കാർഡ് എടുത്തവർ 20 വയസു വരെ പുതിയ പാസ്പോര്ട് കിട്ടുമ്പോഴൊക്കെ ഓസി.ഐ. കാർഡ് പുതുക്കണമെന്ന നിയമം മാറ്റി.
അത് പോലെ 50 കഴിയുമ്പോൾ ഒരു തവണ ഓ.സി.ഐ. കാർഡ് പുതുക്കണമെന്ന നിബന്ധനയും മാറ്റി. ചെറുപ്പത്തിൽ ഓ.സി.ഐ. കാർഡ് എടുത്തവർ ഇനി മുതൽ 20 കഴിയുമ്പോൾ മാത്രം ഒരു തവണ ഓസി.ഐ പുതുക്കണം. ഫോട്ടോയിൽ മാറ്റം വന്നതിനാലാണിത്. എന്നാൽ 20 വയസു വരെ ഓരോ തവണയും പുതിയ പാസ്പോർട്ട് കിട്ടുമ്പോൾ പാസ്പോർട്ട് കോപ്പിയും ഫോട്ടോയും ഓസി.ഐ. വെബ് സൈറ്റിൽ അപ്പ്ലോഡ് ചെയ്യണം.
ഇരുപതു വയസു കഴിഞ്ഞു ഓസി.ഐ എടുത്തവർ ഇനി പുതുക്കേണ്ടതില്ല. എന്നാൽ 50 വയസു കഴിഞ്ഞ് പുതിയ പാസ്പോർട്ട് കിട്ടുമ്പോൾ ഒരു തവണ പാസ്പോർട്ട് കോപ്പിയും സ്വന്തം ഫോട്ടോയും ഓ.സി.ഐ. വെബ് പേജിൽ അപ്പ്ലോഡ് ചെയ്യണം. പുതിയ പാസ്പോർട്ട് കിട്ടി മൂന്നു മാസത്തിനുള്ളിൽ ഇത് ചെയ്തിരിക്കണം.”
നിലവിലുള്ള ഒസിഐ കാർഡ് ഉടമ തന്റെ ഏറ്റവും പുതിയ പാസ്‌പോർട്ടിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, (വിലാസത്തിലെ മാറ്റം/തൊഴിൽ/ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ)
എന്ന വെബ്‌സൈറ്റിൽ ഇടതു വശത്തുള്ള OCI miscellaneous services ൽ ക്ലിക് ചെയ്‌താൽ താഴെ പറയുന്ന വിവരങ്ങൾ ലഭിക്കും
OCI Miscellaneous Services
* വിവിധ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിന്, നിങ്ങൾ നിലവിലുള്ള OCI കാർഡ് ഉടമയായിരിക്കണം.
* നിലവിലുള്ള OCI കാർഡ് ഉടമ തന്റെ ഏറ്റവും പുതിയ പാസ്‌പോർട്ട്, വിലാസം/തൊഴിൽ/ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ എന്നിവ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ അപ്‌ഡേറ്റ്/അപ്‌ലോഡ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, OCI കാർഡ് ഉടമയ്ക്ക് താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ഏറ്റവും പുതിയ ഫോട്ടോ അപ്‌ലോഡ് ചെയ്യാവുന്നതാണ്.
*!ആവശ്യമായ രേഖകൾ. ഈ വിശദാംശങ്ങൾ OCI സിസ്റ്റം റെക്കോർഡുകളിലേക്ക് അപ്‌ഡേറ്റ് ചെയ്യുമ്പോൾ , അതിന്റെ സ്ഥിരീകരണം OCI കാർഡ് ഉടമയുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിൽ പങ്കിടുകയും ചെയ്യും. ഈ വിഭാഗങ്ങൾക്ക് കീഴിലുള്ള സേവനങ്ങൾ സൗജന്യമാണ്:
1. പുതിയ പാസ്പോർട്ട് വിശദാംശങ്ങൾ നൽകുന്ന സാഹചര്യത്തിൽ (ഓരോ തവണയും പുതിയ പാസ്പോർട്ട് നൽകുന്നത് 20 വയസ്സ് വരെയും 50 വയസ്സ് തികഞ്ഞതിനുശേഷവും)
2. വിലാസം/തൊഴിൽ/ബന്ധപ്പെടാനുള്ള വിശദാംശങ്ങളിൽ മാറ്റം വരുമ്പോൾ.
2021 ഏപ്രിൽ 16-ന് MHA വിജ്ഞാപനത്തിൽ പരാമർശിച്ചിരിക്കുന്നതുപോലെ OCI കാർഡ് വീണ്ടും നൽകുന്നതിനും വിവരങ്ങൾ കാലാനുസൃതമായി അപ്ഡേറ്റ് ചെയ്യുന്നതിനും ഈ മിസ്സലേനിയസ് സെർവീസസ് ലിങ്ക് പ്രയോജനപ്പെടുത്താവുന്നതാണ്:
1. പുതിയ പാസ്പോർട്ട് നൽകുന്ന കാര്യത്തിൽ (20 വയസ്സ് പൂർത്തിയായ ശേഷം ഒരു പുതിയ പാസ്പോർട്ട് നൽകിയാൽ)
2. വ്യക്തിഗത വിവരങ്ങളുടെ മാറ്റത്തിന്റെ കാര്യത്തിൽ, അതായത്. പേര്, പിതാവിന്റെ പേര്, ദേശീയത തുടങ്ങിയവ.
3. OCI രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടാൽ/കേടുവന്നാൽ പുതിയത് ലഭിക്കുന്നതിന് .
ശ്രദ്ധിക്കുക: നിങ്ങൾ ഇതിനായി തുറന്ന് നോക്കേണ്ട വെബ്സൈറ്റ്