നിലപാട് അറിയിച്ച് യൂറോപ്യന്‍ യൂണിയന്‍. താലിബാനെ അംഗീകരിക്കില്ലെന്നും അവരുമായി ചര്‍ച്ച നടത്തില്ലെന്നും യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍ പറഞ്ഞു.
അഫ്ഗാന്‍ അഭയാര്‍ഥികള്‍ക്കായി വാതില്‍ തുറക്കാന്‍ അഭ്യര്‍ഥിച്ച് യൂറോപ്യന്‍ കമീഷന്‍ പ്രസിഡന്റ് ഉര്‍സുല വോന്‍ദെ ലെയന്‍. സ്‌പെയിന്‍ സര്‍ക്കാര്‍ അഭയാര്‍ഥികള്‍ക്കായി മഡ്രീഡില്‍ തുറന്ന സ്വീകരണ കേന്ദ്രം സന്ദര്‍ശിക്കാനെത്തിയ അവര്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ദുരിതമനുഭവിക്കുന്ന ജനതയോടുള്ള നമ്മുടെ കടമ പൂര്‍ത്തീകരിക്കണം. നമ്മുടെ ധാര്‍മിക കര്‍ത്തവ്യമാണത്. അവര്‍ ഓര്‍മിപ്പിച്ചു.
അഫ്ഗാൻ യൂറോപ്യൻ യൂണിയൻ പ്രതിനിധി ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും തുടർച്ചയായി ഒഴിപ്പിക്കുന്നത് ഞാൻ നിരീക്ഷിക്കുന്നു.യൂറോപ്യൻ യൂണിയനിലെ ആദ്യ വരവ് ഇന്നലെ രാത്രി നടന്നു.സഹായിക്കുന്ന എല്ലാ അംഗരാജ്യങ്ങൾക്കും എന്റെ നന്ദി. ശ്രമങ്ങൾ തുടരുന്നു.
യൂറോപ്യന്‍ യൂനിയന്‍ താലിബാനെ അംഗീകരിച്ചിട്ടില്ല. അവരുമായി രാഷ്ട്രീയ ചര്‍ച്ച നടത്തിയിട്ടുമില്ലെന്ന് ഉര്‍സുല പറഞ്ഞു.
താലിബാന് ഇപ്പോള്‍ നടത്തുന്ന വാഗ്ദാനങ്ങളുടെ പേരില്‍ അവരെ വിശ്വസിക്കാനാവില്ലെന്നും മനുഷ്യാവകാശ വിഷയത്തില്‍ ഏറെ അപകടകരമായ മുഖമാണ് താലിബാനുള്ളതെന്നും യൂറോപ്യന്‍ യൂണിയന്‍ പറഞ്ഞു.
അഫ്ഗാൻ വിഷയം അടുത്ത ജി7 ഉച്ചകോടിയില്‍ ശക്തമായി ഉന്നയിക്കുമെന്നും യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. അഭയാർത്ഥി പ്രശ്നം നേരിടുന്ന യൂറോപ്യൻ അംഗ രാജ്യങ്ങൾക്ക് ആവശ്യമായ സാമ്പത്തിക സഹായം അടക്കം യൂണിയൻ ലഭ്യമാക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.
അഫ്ഗാനിസ്ഥാനിലെ യൂറോപ്യന്‍ യൂണിയന്‍ സ്ഥാപനങ്ങളില്‍ നിന്നും രക്ഷപ്പെട്ട അഫ്ഗാനിസ്ഥാന്‍ സ്വദേശികളായ ജീവനക്കാരെ മാന്‍ഡ്രില്‍ സന്ദര്‍ശിച്ച ശേഷമാണ് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്‍റ് ഉര്‍സുലവോണ്‍ ഡെര്‍ലെയന്‍ താലിബാനുമായി യാതൊരു ബന്ധത്തിനും ഇല്ലെന്ന കാര്യം വ്യക്തമാക്കിയത്.