യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ മോഹന്‍ലാല്‍ ദുബൈയില്‍ എത്തി.
മമ്മൂട്ടിയും ഇതേ ആവശ്യത്തിനായി ദുബൈയില്‍ എത്തിയിട്ടുണ്ട്. മലയാള സിനിമയില്‍ നിന്നുള്ള വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത് ഇതാദ്യമായാണ്.
വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. മലയാള സിനിമയില്‍ നിന്നുള്ള വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത് ഇതാദ്യമായാണ്.
.@mammukka Latest Stills from Dubai after the Golden Visa Medical !! 🖤#Mammootty #BheeshmaParvam pic.twitter.com/wxtMfMHJcM
— Mammootty Fans Club (@MammoottyFC369) August 19, 2021
യുഎഇയുടെ ദീര്‍ഘകാല താമസ വിസയായ ഗോള്‍ഡന്‍ വിസയ്ക്ക് മമ്മൂട്ടിയും മോഹന്‍ലാലും അര്‍ഹരായിരിക്കുന്നതായ പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് എത്തിയത്. ദുബൈ എയര്‍പോര്‍ട്ടില്‍ നിന്നുള്ള മോഹന്‍ലാലിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
തിങ്കളാഴ്ച്ച അബുദാബിയില്‍ വച്ച് വിസ പാസ്‌പോര്‍ട്ടില്‍ പതിച്ചുനല്‍കും. കലാരംഗത്തെ സംഭാവന കണക്കിലെടുത്താണ് ഇരുവര്‍ക്കും പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. നേരത്തേ ഷാറൂഖ് ഖാന്‍, സഞ്ജയ് ദത്ത് തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ക്കും സാനിയാ മിര്‍സയുള്‍പ്പെടെയുളള കായിക താരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്സാ
സാ ധാരണ രണ്ടുവര്‍ഷത്തേക്കാണ് യുഎഇ വിസ അനുവദിക്കാറുളളത്. രണ്ടുവര്‍ഷം കൂടുമ്പോള്‍ പുതുക്കുന്ന എംപ്ലോയ്‌മെന്റ് വിസയ്ക്കുപകരം 10 വര്‍ഷത്തേക്ക് വിസ അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ. ദീര്‍ഘകാല റസിഡന്‍്‌റ വിസ പദ്ധതി 2018-ലാണ് യുഎഇ ആരംഭിച്ചത്.
അതേസമയം മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം, ആറാട്ട് എന്നിവയാണ് മോഹന്‍ലാലിന്‍റേതായി പ്രദര്‍ശനത്തിന് തയ്യാറായിരിക്കുന്ന ചിത്രങ്ങള്‍. കൊവിഡ് പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തിലേറെയായി റിലീസ് നീണ്ടുപോയ ചിത്രമാണ് മരക്കാര്‍. ഏറ്റവുമൊടുവില്‍ ഓണം റിലീസ് ആയി പ്രഖ്യാപിച്ചിരുന്നെങ്കിലും കൊവിഡ് രണ്ടാംതരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ നടന്നില്ല. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി, ജീത്തു ജോസഫിന്‍റെ 12ത്ത് മാന്‍, തന്‍റെ സംവിധാന അരങ്ങേറ്റമായ ബറോസ് എന്നിവയൊക്കെ മോഹന്‍ലാലിന് പൂര്‍ത്തിയാക്കാനുള്ള ചിത്രങ്ങളാണ്
Lalettan reached at Dubai to receive golden Visa ✌️#Mohanlal pic.twitter.com/PgD9jcbAHb
— AB George (@AbGeorge_2255) August 20, 2021