പാലക്കാട്- തൃശൂര്‍ റൂട്ടിലെ ഗതാഗതകുരുക്കിന് പരിഹാരമായി തൃശൂര്‍ കുതിരാന്‍ തുരങ്കം തുറന്നു. വാഹനങ്ങള്‍ ടണലിലൂടെ കടന്നുപോയി തുടങ്ങി. കേന്ദ്ര ഉപരിതല മന്ത്രാലയമാണ് തുരങ്കം തുറക്കാന്‍ അനുമതി നല്‍കിയത്. ഔദ്യോഗിക ഉദ്ഘാടനം പിന്നീട് നടത്തും.
ഒരു ടണല്‍ മാത്രമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. രണ്ട് ടണലും തുറന്നാലേ പാതയിലെ ഗതാഗത കുരുക്കിന് പൂര്‍ണ പരിഹാരമാകുകയുള്ളൂ. എല്‍ഇഡി ലൈറ്റുകളാല്‍ അലങ്കരിച്ച രീതിയിലാണ് തുരങ്കം. കളക്ടറുടെയും എസ്പിയുടെയും വാഹനങ്ങളാണ് ആദ്യമായി കടന്നുപോയത്.