സംസ്ഥാനത്ത് 18,607 പേര്‍ക്ക് കൂടി കൊവിഡ് രോഗബാധ; 93 മരണം, ടിപിആർ 13.87
الاثنين, أغسطس 09, 2021
സംസ്ഥാനത്ത് ഇന്ന് 18,607 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 93 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വൈറസ് ബാധയെത്തുടർന്ന് ജീവൻ നഷ്ടമായത്. ആരോഗ്യവകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് സംസ്ഥാനത്തെ കൊവിഡ് വിവരങ്ങൾ വ്യക്തമാക്കുന്നത്.
മലപ്പുറം 3051, തൃശൂര്‍ 2472, കോഴിക്കോട് 2467, എറണാകുളം 2216, പാലക്കാട് 1550, കൊല്ലം 1075, കണ്ണൂര്‍ 1012, കോട്ടയം 942, ആലപ്പുഴ 941, തിരുവനന്തപുരം 933, വയനാട് 551, കാസര്‍ഗോഡ് 523, പത്തനംതിട്ട 441, ഇടുക്കി 433 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.