യാത്രയയപ്പും, സ്വീകരണവും നല്കുന്നു.
-------------------------------------------------
വാട്ടർഫോർഡ് : നീണ്ട നാലു വർഷത്തെ സ്തുത്യാർഹമായ സേവനത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന റെവ : ഫാദർ സഖറിയ വി. ജോർജ് ( ജെസ്സൻ അച്ചൻ ) ന് യാത്ര അയപ്പു നല്കുന്നു.
റെവ : ഫാദർ സഖറിയ വി. ജോർജ് ( ജെസ്സൻ അച്ചൻ ) St Gregorious Indian Orthodox Church Waterford. Holy Trinity Indian Orthodox Church Cork, St: Elijah Indian Orthodox Church Galway, എന്നീ ഇടവകകളിലെ സേവന കാലാവധി പൂർത്തിയായതിനെ തുടർന്നു നാട്ടിലെക്ക് യാത്രയാവുകയാണ്.
ഓഗസ്റ്റ് 15 ഞായറാഴ്ച സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോൿസ് ഇടവകയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പൊതു സമ്മേളനത്തിൽവച്ചു ജെസ്സൻ അച്ചന് യാത്ര അയപ്പു നല്കുന്നതാണ്.
തദവസരത്തിൽ, ഭദ്രാസനാധിപൻ ഡോക്ടർ മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനിയുടെ കല്പന പ്രകാരം നിയമിതനായി അയർലണ്ടിലേക്ക് എത്തുന്ന റെവ : ഫാദർ മാത്യു കെ. മാത്യു ( ബിജു അച്ചൻ)ന് സ്വീകരണവും നല്കപ്പെടുന്നു.
ഓഗസ്റ്റ് 15 ഞായറാഴ്ച സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോൿസ് ഇടവകയുടെ നേതൃത്വത്തിൽ ഫാദർ സഖറിയ വി. ജോർജ് ( ജെസ്സൻ അച്ചൻ ) ന് യാത്രയയപ്പും റെവ : ഫാദർ മാത്യു കെ. മാത്യു ( ബിജു അച്ചൻ)ന് സ്വീകരണവും https://t.co/iMJhZGTq8a pic.twitter.com/YaZQCW0ROW
— UCMI (@UCMI5) August 12, 2021