കേരളത്തിൽ ഈ മാസം 4.6 ലക്ഷം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തേക്കാം : കേന്ദ്രസംഘം
الأربعاء, أغسطس 11, 2021
കൊവിഡ് വ്യാപനത്തിൽ കേരളത്തിന് മുന്നറിയിപ്പ് നൽകി കേന്ദ്രസംഘം. കേരളത്തിൽ ഈ മാസം 20 വരെ 4.6 ലക്ഷം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തേക്കുമെന്ന് കേന്ദ്രസംഘം അറിയിച്ചു. ഓഗസ്റ്റ് ഒന്ന് മുതൽ 20 വരെയുള്ള കാലയളവ് ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്.
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരിൽ വീണ്ടും രോഗം വരുന്നത് തെക്കൻ സംസ്ഥാനങ്ങളിൽ കൂടുതലായി കാണുന്നത് പരിശോധിക്കണമെന്ന് കേന്ദ്ര സംഘം പറഞ്ഞു. ഇതിന് ഉദാഹരണമായി കേന്ദ്ര സംഘം ചൂണ്ടിക്കാട്ടിയത് പത്തനംതിട്ട ജില്ലയാണ്. പത്തനംതിട്ടയിൽ ആദ്യ ഡോസ് സ്വീകരിച്ച 14,974 പേർക്കും, രണ്ട് ഡോസ് സ്വീകരിച്ച 5,042 പേർക്കും രോഗബാധയുണ്ടായി. കേന്ദ്രസംഘം സന്ദർശിച്ച എട്ട് ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മേലെയാണ്. 80 ശതമാനം കേസുകളും ഡെൽറ്റ വകഭേദം വന്നവയാണ്.