കൊച്ചി: ദേശീയ കൈത്തറി ദിനത്തോടനുബന്ധിച്ച് കൈത്തറി മേഖലക്ക് കൈത്താങ്ങായി
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്. സാമൂഹ്യ പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി നബാര്‍ഡുമായി സഹകരിച്ച് കൈത്തറിക്കൊരു കൈത്താങ് എന്ന പദ്ധതിക്ക് ഇസാഫ് തുടക്കമിട്ടു. ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ് പദ്ധതി ഉദ്ഘാടനം ചെയ്തു. ആദ്യ ഘട്ടത്തിൽ തൃശൂര്‍ കുത്താമ്പുള്ളിയിലെ കൈത്തറി ഉല്‍പ്പാദനത്തെയും അതുവഴി പ്രാദേശിക സമ്പദ്ഘടനയെയും പരിപോഷിപ്പിച്ച് സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കുന്നതിനുമുള്ള ശ്രമമായാണ് പദ്ധതി നടപ്പിലാക്കുന്നത്.