കൊവിഡ് മഹാമാരിക്കൊപ്പം നമ്മെ ആശങ്കയിലാഴ്ത്തി മഴക്കാല രോഗങ്ങളും പിടിമുറുക്കുകയാണ്. ഡങ്കിപ്പനി, ചിക്കുൻഗുനിയ, മലേരിയ, കോളറ തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്ര രോഗങ്ങളാണ് നമുക്ക് ചുറ്റും. ഈ രോഗങ്ങളിൽ നിന്ന് എങ്ങനെ സംരക്ഷണം തീർക്കാം ?
1.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക
2.കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കുക
3.കൈകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കുക
4.പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കുക.
5.ലഭ്യമാകുന്ന ആദ്യ അവസരത്തിൽ തന്നെ കൊവിഡ് വാക്സിൻ സ്വീകരിക്കുക.
പ്രധാനമായും അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ രോഗങ്ങളെയും ചെറുത്ത് നിൽക്കാമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.