അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ നായകനും ഒളിമ്പ്യനുമായ ഓ ചന്ദ്രശേഖരനോട് സർക്കാർ അർഹമായ പരിഗണന നൽകിയില്ലെന്ന് കോൺഗ്രസ്. ഒളിമ്പിക്‌സ് ഫുട്ബോൾ കളിച്ച അവസാന മലയാളിയായിരുന്നു ചന്ദ്രശേഖരൻ.
1960 സമ്മർ ഒളിമ്പിക്‌സ് (റോം), 1962 ഏഷ്യൻ ഗെയിംസ് (ഗോൾഡ് മെഡൽ), 1964 എ.എഫ്.സി. ഏഷ്യൻ കപ്പ് (സിൽവർ മെഡൽ), 1964 സമ്മർ ഒളിമ്പിക്‌സ് (ടോക്കിയോ യോഗ്യതാ) എന്നിവ അദ്ദേഹം ഇന്ത്യയ്ക്ക് വേണ്ടി പ്രതിനിധാനം ചെയ്‌തു.