യാത്രാ ഇളവുകള്‍ പ്രഖ്യാപിച്ച് യുഎഇ
ബുധനാഴ്ച, ഓഗസ്റ്റ് 11, 2021
കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ യാത്രാ ഇളവുകള്‍ പ്രഖ്യാപിച്ച് യുഎഇ. ഇന്ത്യയില്‍ കൊവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്ക് യുഎഇയിലേക്ക് തിരിച്ചുവരാന്‍ വഴിയൊരുങ്ങുന്നു. കൊവിഷീല്‍ഡ് എടുത്തവര്‍ക്ക് ഈ മാസം 15 മുതല്‍ വാക്‌സിനേഷന്‍ രേഖകള്‍ ഐസിഎ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമൊരുക്കും. ദുബൈ റെസിഡന്റ് വിസക്കാര്‍ക്ക് നിലവില്‍ ദുബൈയിലേക്ക് വരാന്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമില്ല.യുഎഇയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ടെക്നീഷ്യന്‍സ് എന്നിവരുള്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, സര്‍വകലാശാലകള്‍, കോളേജുകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, വിദ്യാര്‍ഥികള്‍, മാനുഷിക പരിഗണന നല്‍കേണ്ടവരില്‍ സാധുവായ താമസവിസയുള്ളവര്‍, ഫെഡറല്‍, ലോക്കല്‍ ഗവ. ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട എല്ലാവര്‍ക്കും ഓഗസ്റ്റ് അഞ്ചുമുതലാണ് യുഎഇയിലേക്ക് മടങ്ങിത്തുടങ്ങാന്‍ അനുമതി ലഭിച്ചത്.ഏതാണ്ട് മൂന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞയാഴ്ചയാണ് പ്രവാസികള്‍ യുഎഇയിലേക്ക് മടങ്ങിത്തുടങ്ങിയത്. യുഎഇ വിതരണം ചെയ്യുന്ന ഫൈസര്‍, സിനോഫാം, സ്പുട്‌നിക് തുടങ്ങിയ വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്കും ഇപ്പോള്‍ യുഎഇയില്‍ പ്രവേശിക്കാം.