അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ വിമാനത്താവളത്തിന് മുന്നിൽ ഉണ്ടായ തുടർ ചാവേർ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 90 ആയി. മരിച്ചവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്. 143 പേർക്ക് പരിക്കേറ്റു. 13 യു എസ് സൈനികരും കൊല്ലപ്പെട്ടു. നിരവധി മരണം നിരവധി അമേരിക്കൻ പട്ടാളക്കാരും.
ഐറിഷ് ട്രൂപ്പുകൾ രക്ഷപെട്ടത് തലനാരിടയ്ക്ക് അഫ്ഗാൻ തലസ്ഥാനത്ത് ബോംബ് പൊട്ടിത്തെറിച്ചപ്പോൾ. കാബൂൾ എയർപോർട്ടിലെ റൺവേയിൽ പാർക്ക് ചെയ്തിരുന്ന ഡോറുകൾ തുറന്നു ബോർഡിങ് നടത്തിക്കൊണ്ടിരുന്ന സൈനിക വിമാനത്തിൽ 18 ഐറിഷ് സ്വദേശികൾ ഉണ്ടായിരുന്നു. പോരാടുന്ന ജനക്കൂട്ടത്തെ പിരിച്ചുവിടാൻ അഫ്ഗാൻ സൈന്യം ആകാശത്തേക്ക് വെടിവച്ചതിനെ തുടർന്ന് മിനിറ്റുകൾക്ക് ശേഷം വിമാനത്തിന്റെ പൈലറ്റിന് അഫ്ഗാനിസ്ഥാൻ ഒഴിവാക്കേണ്ടിവന്നു.
Eighteen Irish were in plane on runway with doors open as blasts hit Afghan capital https://t.co/nlaHsUZAZ3
— UCMI (@UCMI5) August 27, 2021
കാബൂളിൽ നിന്ന് ഇന്നലെ രക്ഷപ്പെടുത്തിയ 26 ഐറിഷ് പൗരന്മാർ ഒന്നുകിൽ അബുദാബിയിൽ അല്ലെങ്കിൽ ഇന്ന് ഹെൽസിങ്കിയിലേക്ക് പറക്കുമെന്നും "ഐറിഷ് പൗരന്മാർ ഇന്നലെ രണ്ട് വ്യത്യസ്ത വിമാനങ്ങളിൽ പുറപ്പെട്ടു, ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ ഫ്രഞ്ച് വിമാനം പുറപ്പെട്ടു, അത് പ്രധാനമായും സൈനിക റേഞ്ചർമാരും ഒരു നയതന്ത്രജ്ഞനുമായിരുന്നു," വിദേശകാര്യ മന്ത്രി സൈമൺ കോവേനി പറഞ്ഞു
കാബൂളിലെ ചാവേര്‍ ആക്രമണത്തിന്റെ സൂത്രധാരൻ താലിബാന്‍ മോചിപ്പിച്ച കൊടും ഭീകരൻ മാവലാവി ഫാറൂഖി, ആസൂത്രണം ചെയ്തത് പാകിസ്ഥാനിൽ. ഹമീദ് കർസായി വിമാനത്താവളത്തിന് മുന്നിൽ നടന്ന സ്ഫോടനത്തിൽ ആണ് അമേരിക്കൻ പട്ടാളക്കാർ കൊല്ലപ്പെട്ടത്
Statement on this morning's attack at #HKIA: pic.twitter.com/Qb1DIAJQJU
— John Kirby (@PentagonPresSec) August 26, 2021
ആക്രമിച്ചവർക്ക് മാപ്പില്ലെന്നും തിരിച്ചടിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ബോംബ് സ്ഫോടനത്തിന് സാധ്യതയുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഇതേ തുടർന്ന് കാബൂൾ വിമാനത്താവളത്തിലെ മൂന്ന് ഗേറ്റിന് മുന്നിൽ സുരക്ഷ ശക്തമാക്കിയിരുന്നു.
സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. നേരത്തെ താലിബാനും രഹസ്യാന്വേഷണ ഏജൻസികളും പിന്നിൽ ഐഎസ് ആണെന്ന് അറിയിച്ചിരുന്നു. പ്രദേശത്ത് ഇനിയും സ്പോടനങ്ങൾക്ക് സാധ്യതയുണ്ട്.വിമാനത്താവളത്തിന് പുറമെ രണ്ടാമതൊരു സ്ഫോടനം വിമാനത്താവളത്തിനടുത്തുള്ള ബാരണ്‍ ഹോട്ടലിലാണ് നടന്നത്. വിമാനത്താവളത്തിന് മുന്നില്‍ നടന്ന സ്ഫോടനം ഉഗ്രശേഷി ഉള്ളതായിരുന്നു. ഏതാനും അമേരിക്കന്‍ സൈനികര്‍ക്ക് മാരകമായി പരിക്കേറ്റിട്ടുണ്ട്. 13 പേരാണ് ആകെ കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ട്.
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ലോകം ഒന്നിക്കേണ്ട ആവശ്യകത അടിവരയിടുന്നതാണ് കാബൂള്‍ ആക്രമണം; ശക്തമായി അപലപിച്ച് ഇന്ത്യ സ്ഫോടനത്തെ ഇന്ത്യ ഇന്നലെ രാത്രി തന്നെ അപലപിച്ചു. ഭീകരവാദത്തിനും ഭീകരർക്ക് താവളം നല്‍കുന്നവർക്കുമെതിരെ ലോകം ഒന്നിച്ചു നില്‍ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു