രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 40,000 കേസുകള്‍; രോഗബാധിതരുടെ എണ്ണം 3.21 കോടി കേസുകളായി
വെള്ളിയാഴ്ച, ഓഗസ്റ്റ് 13, 2021
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ കുറയാതെ തന്നെ തുടരുന്നു. ഇന്ത്യയിൽ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ ഭൂരിഭാഗവും കേരളത്തിലാണെന്നത് ആശങ്ക ഉയർത്തുന്നത്. 42,000ത്തിലധികം കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 40,120 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.