കൊരട്ടിയിലെ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികള്‍ പ്രവര്‍ത്തിച്ചത് ഹവാല നെറ്റ്വര്‍ക്കിനും സ്വര്‍ണ്ണക്കടത്ത് സംഘത്തിനും വേണ്ടിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ 14 ഇടത്ത് സമാന്തര എക്സ്ചേഞ്ച് പ്രവര്‍ത്തിപ്പിച്ചുവെന്നും കണ്ടെത്തി.
നേരത്തെ കോഴിക്കോട് അറസ്റ്റിലായവരുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. പ്രതികള്‍ സഹായിച്ചവരെ പറ്റി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സംവിധാനം ഉപയോഗിച്ചോയെന്നും പരിശോധിക്കും. കേസിൽ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.