റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ ആർ.ആർ.ബി എൻ.ടി.പി.സി എഴാം ഘട്ട പരീക്ഷയുടെ തീയതി വന്നു. ഔദ്യോഗിക വെബ്സൈറ്റിൽ അവസാന ഘട്ട പരീക്ഷയുടെ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആർ.ആർ.ബി എൻ.ടി.പി.സി ഫേസ് 7 പരീക്ഷ ജൂലൈ 23, 24, 31 തീയതികളിലായി നടക്കും. ഫേസ് 7 പരീക്ഷ എഴുതാനിരിക്കുന്നത് 2.78 ലക്ഷം ഉദ്യോഗാർത്ഥികളാണ്. കംപ്യൂട്ടർ അധിഷ്ഠിതമായാണ് പരീക്ഷ നടക്കുക.
പരീക്ഷാ കേന്ദ്രം, തീയതി എന്നിവ അറിയാനും യാത്ര പാസ് ഡൗൺലോഡ് ചെയ്യാനുമുള്ള ലിങ്ക് പരീക്ഷയ്ക്ക് കുറഞ്ഞത് 10 ദിവസം മുമ്പ് ആർ.ആർ.ബിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും. ഇ-കാൾ ലെറ്റർ പരീക്ഷയ്ക്ക് 4 ദിവസം മുമ്പ് ഡൗൺലോഡ് ചെയ്യാനാകും.