കേരളത്തിൽ എല്ലായിടത്തും പെട്രോൾ വില 100 കടന്നു, ഇന്നത്തെ നിരക്ക് അറിയാം
ബുധനാഴ്ച, ജൂലൈ 07, 2021
കൊച്ചി: രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു. വിവിധ നഗരങ്ങളിൽ പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്. 7 ദിവസത്തിനിടെ ഇത് നാലാമത്തെ തവണയാണ് പെട്രോൾ വില കൂട്ടുന്നത്. നാല് ദിവസംകൊണ്ട് പെട്രോളിന് ഒരു രൂപ 40 പൈസയാണ് കൂട്ടിയത്. അതേസമയം ഡീസൽ വിലയിൽ ഈ മാസം രണ്ട് തവണ മാത്രമേ വർധനവ് ഉണ്ടായിട്ടുള്ളൂ. രണ്ട് ദിവസംകൊണ്ട് 36 പൈസയാണ് ഡീസലിന് വർധിപ്പിച്ചത്. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെല്ലാം തന്നെ ഇന്ധന വില സർവകാല റെക്കോർഡിലാണ്.