നവരസങ്ങൾ അഥവാ ഒമ്പത് രസങ്ങൾ എന്നാൽ വാക്കുകൾ കൂടാതെയുള്ള ആശയവിനിമയമാണ്. നമ്മുടെ ആശയവിനിമയങ്ങളിൽ മുഖ ഭാവങ്ങൾക്കും, ആംഗ്യങ്ങൾക്കും, ശബ്ദ ക്രമീകരണങ്ങൾക്കും, ശരീര ഭാഷയ്ക്കും മുഖ്യ പങ്കുണ്ട്. ഇക്കാര്യങ്ങളിലൂടെ ഒരാളുടെ ആശയത്തെ പൂർണമായി ഉൾക്കൊള്ളുവാൻ നമുക്ക് സാധിക്കും. മുഖ പാവങ്ങൾക്ക് ഇതിൽ പ്രധാന പങ്കുണ്ട്. വാക്കുകൾ കൊണ്ടല്ലാതെ ആശയവിനിമയം നടത്താനുള്ള മാർഗങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം;
ഭാവങ്ങൾ വാചാലം
നമ്മുടെ ഉള്ളിലെ വികാരങ്ങൾ പ്രകടിപ്പിക്കുന്ന പ്രധാന ഉപാധി ഭാവങ്ങളാണ്. ദുഃഖവും, ദേഷ്യവും, സംശയവും, ഭയവും എല്ലാം ഒരാളുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാൻ സാധിക്കും. ജന്മനാ അന്ധരായിട്ടുള്ളവരുടെ മുഖത്ത് പോലും ഭാവങ്ങൾ കാണാൻ കഴിയും. അവർ അത് ആരിൽ നിന്നും കണ്ട് പഠിച്ചതല്ല. അത് കൊണ്ടാണ്, ഇത്തരം വികാര പ്രകടനങ്ങൾക്ക് ഭാഷയുടെയോ സംസാരത്തിന്റെയോ ആതിര വരമ്പുകൾ ഇല്ലാതിരിക്കുന്നത്.
പ്രത്യേക ആക്ഷനുകൾ
നമ്മൾ ജീവിതത്തിൽ ചില ആഗ്രഹങ്ങളും സൂചനകളും കാണിക്കാറുണ്ട്. ഇത് സാധാരണയായി ജന്മസിദ്ധമായി ലഭിക്കുന്ന ഒന്നല്ലാത്തതിനാൽ, ഇത് സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോന്നിനും ഓരോ സംസ്കാരത്തിനും അർത്ഥവ്യത്യാസങ്ങളും ഉണ്ട്.
ശരീര ഭാഷ
ഉള്ളിലെ വികാരത്തിന്റെ പ്രതികരണമാണ് ശരീര ഭാഷ. ശരീര ഭാഷയിൽ നിന്ന് തന്നെ ഒരാളുടെ സ്വഭാവം ഒരു പരിധി വരെ വായിച്ചെടുക്കാൻ സാധിക്കും.
ശാരീരിക അകലം
നാം സംസാരിക്കുമ്പോൾ മറ്റുള്ളവരുമായി പാലിക്കേണ്ട ശാരീരിക അകലം നോക്കി കൊണ്ട് തന്നെ ഒരാളുടെ ഭാവത്തെ തിരിച്ചറിയാൻ കഴിയുന്നതാണ്.
Read Also: ജീവിതത്തിലുണ്ടാകുന്ന കുറവുകളെയും വൈകല്യങ്ങളെയും എങ്ങനെ മാറി കടക്കാം
നയനങ്ങൾ വാചാലം
കണ്ണുകൾ നമ്മുടെ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള ഒരു നല്ല ആയുധമാണ്. സ്നേഹവും, ആർദ്രതയും, കോപവുമെല്ലാം കണ്ണിൽ നോക്കിയാൽ മനസിലാക്കാൻ കഴിയും. കണ്ണിൽ നോക്കി സംസാരിക്കുന്നത് പൊതുവെ സത്യസന്ധതയുടെ ലക്ഷണമായി കണക്കാക്കപ്പെടുന്നു.
സ്പർശനം
ഒരു സ്പർശനത്തിന് അനേകം വാക്കുകളുടെ അർത്ഥമുണ്ട്. അഭിനന്ദിക്കാനും സ്നേഹം പ്രകടിപ്പിക്കാനും നാം മറ്റുള്ളവരെ സ്പർശിക്കാറുണ്ട്.
സൂഷ്മ ഭാവങ്ങൾ
നമ്മൾ അറിയാതെ നമ്മുടെ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങളുണ്ട്, ഇത്തരം ഭാവങ്ങൾ വിശകലനം ചെയ്യാൻ വൈദഗ്ദ്യം ഉള്ളവർക്ക് നിങ്ങളുടെ സ്വഭാവം പറയാതെ തന്നെ മനസിലാക്കാൻ സാധിക്കും.
ഇപ്രകാരം നാം നമ്മുടെ വികാരങ്ങളെ പ്രകടിപ്പിക്കാൻ വാക്കുകളേക്കാൾ ഏറെ ആശ്രയിക്കുന്ന ഇത്തരം കാര്യങ്ങളെയാണ് വാക്യേതര ആശയവിനിമയ മാർഗങ്ങൾ എന്ന് പറയുന്നത്. എന്നാൽ, ഇത് ഔദ്യോഗിക ജീവിതത്തിൽ ഉപയോഗിക്കുന്നത് നല്ലതല്ല.