ഡബ്ലിന്‍ : ഹോസ്പിറ്റാലിറ്റി മേഖലയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി അയര്‍ലണ്ട് റീ ഓപ്പണിംഗിനായി പ്രത്യേക നിയമം കൊണ്ടുവരുന്നു. സമൂഹത്തെ വാക്സിനെടുത്തവരും അല്ലാത്തതുമായി തരംതിരിച്ച് ഹോസ്പിറ്റാലിറ്റി മേഖലയെ സഹായിക്കുന്നതിനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്.
പൂര്‍ണ്ണമായി വാക്സിനേഷന്‍ നടത്തിയ എല്ലാവര്‍ക്കും ഇന്‍ഡോര്‍ ഡൈനിംഗ് അനുവദിക്കുന്നതിനുള്ള നിയമം ഉടന്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ വ്യക്തമാക്കി.റഞ്ഞു.സമ്മര്‍ ബ്രേയ്ക്കിന് പിരിയുന്നതിനുമുമ്പ് ഡെയ്ലും , സിനഡും ഈ നിയമം പരിഗണിക്കും.എന്‍ഫെറ്റ് ശുപാര്‍ശയ്ക്കനുസരിച്ചുള്ള നിയമനിര്‍മ്മാണമായിരിക്കും, നടത്തുകയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വാക്സിനെടുക്കാത്ത കുട്ടികളുടെ കാര്യം
വാക്സിന്‍ പാസുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള ചട്ടക്കൂടായിരിക്കും പുതിയ നിയമമെന്ന് മാര്‍ട്ടിന്‍ പറഞ്ഞു.വാക്സിനെടുത്ത മാതാപിതാക്കള്‍ക്കൊപ്പമുള്ള കുത്തിവെയ്പ്പെടുക്കാത്ത കുട്ടികള്‍ക്ക് ഇന്‍ഡോര്‍ ഡൈനിംഗ് അനുവദിക്കുന്നതും പരിശോധിക്കും. ജൂലൈ12 മുതല്‍ യൂറോപ്യന്‍ യൂണിയന്റെ ഡിസിസിയുമായി ബന്ധപ്പെടുത്തിയായിരിക്കും നിയമം പ്രാബല്യത്തിലെത്തുക.ക്വു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഉറപ്പിച്ച ശേഷം മാത്രമേ ആളുകള്‍ക്ക് പ്രവേശനം അനുവദിക്കൂ.കോവിഡ് മുക്തി നേടിയവര്‍ക്കും ഇന്‍ഡോര്‍ ഡൈനിംഗ് അനുവദിക്കും.വാക്സിനേഷന്‍ ലഭിച്ച എല്ലാവര്‍ക്കും പബ്ബുകളിലും റസ്റ്റോറന്റുകളിലും പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ആറ് പ്രധാന സാഹചര്യങ്ങളാണ് പുതിയ നിയമം പരിഗണിക്കുകയെന്നും സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നു.
പൂര്‍ണ്ണമായി വാക്സിനേഷന്‍ എടുത്തവരും കോവിഡ് മുക്തി നേടിയവര്‍ക്കും ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് (ഡിസിസി) ഉപയോഗിക്കാമെന്ന് കരുതുന്നതായി വിന്റ്നേഴ്‌സ് ഫെഡറേഷന്‍ ഓഫ് അയര്‍ലണ്ടിലെ പെഡ്രെയ്ഗ് ക്രിബെന്‍ പറഞ്ഞു.
യുകെ, യുഎസ് യാത്രികര്‍ പുറത്തായേക്കും…
ഡിസിസി അംഗീകരിക്കാത്തതിനാല്‍ യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇന്‍ഡോര്‍ ഡൈനിംഗ് അനുവദിക്കുകയിലെന്നല്ലെന്നാണ് കരുതുന്നത്. വാക്സിനെടുത്തവര്‍ക്കും അല്ലാത്തവര്‍ക്കും ഇക്കാര്യത്തില്‍ ഒരേ പരിഗണനയാകും ലഭിക്കുകയെന്നും ഇദ്ദേഹം പറയുന്നു. നെഗറ്റീവ് പിസിആര്‍ പരിശോധനയുമായി എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് ഇന്‍ഡോര്‍ ഡ്രിങ്കിംഗോ ഭക്ഷണമോ അനുവദിക്കില്ലെന്നാണ് അറിയുന്നത്.ഇത് ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്ന് ക്രിബെന്‍ പറഞ്ഞു.
ഇന്‍ഡോര്‍ ഡൈനിംഗിനും ഡ്രിങ്കിംഗിനും ആന്റിജന്‍ പരിശോധന പ്രായോഗികമല്ലെന്ന്് റെസ്റ്റോറന്റ്‌സ് അസോസിയേഷന്‍ ഓഫ് അയര്‍ലണ്ട് നേതാവ് അഡ്രിയാന്‍ കമ്മിന്‍സ് അറിയിച്ചു.യൂറോപ്യന്‍ യൂണിയന് പുറത്തുനിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് ഇന്‍ഡോര്‍ സര്‍വീസ് അനുവദിക്കുന്നതു സംബന്ധിച്ച വിഷയം പരിഹരിക്കേണ്ടത് സര്‍ക്കാരിന്റെയും പൊതുജനാരോഗ്യത്തിന്റെയും വിഷയമാണെന്ന് കമ്മിന്‍സ് പറഞ്ഞു.ഇക്കാര്യത്തിലെല്ലാം എന്‍ഫെറ്റാണ് അവസാന വാക്കെന്ന് ഇദ്ദേഹം പറഞ്ഞു.
പൂര്‍ണ്ണമായും വാക്സിനേഷന്‍ എടുത്ത മാതാപിതാക്കളുടെ കുട്ടികള്‍ക്കും ഇന്‍ഡോര്‍ ഡൈനിംഗ് അനുവദിക്കുന്നതും സര്‍ക്കാര്‍ പരിഹരിക്കേണ്ടതുണ്ടെന്ന് കമ്മിന്‍സ് പറഞ്ഞു. ജൂലൈ 19നകം ഈ പ്രശ്നങ്ങളില്‍ പരിഹാരമുണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്.കുടുംബങ്ങളെ ഒഴിവാക്കുന്നതിനോട് യോജിക്കാനാകില്ലെന്നും കമ്മിന്‍സ് പറഞ്ഞു.