വാഹനാപകടത്തില്‍ ഡബ്ലിന്‍ എന്‍ 7 മരിച്ച മൂന്നുപേരെയും ഗാര്‍ഡ തിരിച്ചറിഞ്ഞു. കവര്‍ച്ചാ സംഘാംഗങ്ങളായ, എബ്രഹാം ടെയ്‌ലര്‍ (31), കാള്‍ ഫ്രീമാന്‍ (26), ഡീന്‍ മാഗ്വെയര്‍ (29) എന്നീ സുഹൃത്തുക്കളാണ് മൂവരുമെന്ന് ഗാര്‍ഡ വെളിപ്പെടുത്തുന്നു. ബുധനാഴ്ച രാത്രി 11.40നാണ് അപകടമുണ്ടായത്.
മയക്കുമരുന്നിന് അടിമയായ ഫ്രീമാന്റെ പേരില്‍ മോഷണം, ആക്രമണം എന്നിവയുള്‍പ്പെടെ 60 കേസുകളുണ്ട്. മൂന്നുപേരില്‍ ഏറ്റവും മുതിര്‍ന്ന ടെയ്ലറുടെ പേരില്‍ 120 കേസുകളാണുള്ളത്.ഗാര്‍ഡയെ ആക്രമിച്ചതും മോഷണവും ഭവനഭേദനവുമെല്ലാം ഇതിലുണ്ട്. ഗാര്‍ഡ പിടികൂടിയതിനെ തുടര്‍ന്ന് ഡ്രൈവിംഗ് കുറ്റങ്ങളുടെ പേരില്‍ 2016ല്‍ ഇദ്ദേഹത്തിന്റെ ലൈസന്‍സ് 40 വര്‍ഷത്തേയ്ക്ക് റദ്ദാക്കിയിരുന്നു.
ഇവരുപയോഗിച്ചിരുന്ന ബിഎംഡബ്ല്യു 3 സീരീസ് കാറിന് സമീപ ആഴ്ചകളില്‍ നടന്ന നിരവധി കവര്‍ച്ചകളുമായി ബന്ധമുണ്ടെന്ന വിവരവും ഗാര്‍ഡയ്ക്ക് ലഭിച്ചിട്ടുണ്ട്. ഗാര്‍ഡയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ട്രക്കിന് മുമ്പിലേക്ക് പാഞ്ഞുകയറി മരിച്ചത് എന്നാണ് ഗാര്‍ഡയുടെ ഭാഷ്യം. ട്രക്കിന്റെ ഡ്രൈവര്‍ താലാ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്.
Gardaí believe three men who died in N7 crash deliberately drove in wrong direction https://t.co/3siA4yq3pk via @IrishTimes
— UCMI (@UCMI5) July 11, 2021
അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക