ദുബായ് വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങൾ ഉരസി
الجمعة, يوليو 23, 2021
ദുബായ് വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങൾ തമ്മിൽ ഉരസി. ഗൾഫ് എയർ വിമാനവും ഫ്ലൈ ദുബായ് വിമാനവുമാണ് നേരിയ തോതിൽ ഉരസിയത്. ബഹ്റൈനിൽ നിന്നെത്തിയ ഗൾഫ് എയർ വിമാനത്തിന്റെ വാൽഭാഗത്താണ് ഫ്ലൈ ദുബായ് വിമാനം ഉരസിയത്. വിമാനം പാർക്ക് ചെയ്യാൻ ഒരുങ്ങവെയാണ് സംഭവം. വൻ ദുരന്തമാണ് ഒഴിവായത്. ആർക്കും പരിക്കില്ല.
അപകടത്തെ തുടർന്ന് വിമാനത്താവളത്തിന്റെ ഒരു റൺവേ ഉച്ച വരെ അടച്ചിട്ടു. പിന്നീട് വിമാനത്താവളത്തിന്റെ പ്രവർത്തനം പുനഃസ്ഥാപിച്ചിട്ടുണ്ട്. ഇരു വിമാനങ്ങളിലെയും യാത്രക്കാർക്ക് മറ്റ് വിമാനങ്ങളിൽ യാത്രാ സൗകര്യം ഏർപ്പെടുത്തി.