Covid Vaccination സര്‍ട്ടിഫിക്കറ്റും പാസ്പോര്‍ട്ടും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനം ഒരുക്കി കേന്ദ്ര സര്‍ക്കാര്‍, ഈ സംവിധാനം വിദേശ യാത്രയ്ക്ക് ഒരുങ്ങുന്ന പ്രവാസികള്‍ക്ക് ഏറെ ഗുണം ചെയ്യും.
കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയിരിയ്ക്കുന്ന കോവിന്‍ പോര്‍ട്ടലില്‍ (CoWin portal) ആണ് ഈ സൗകര്യം ലഭിക്കുക. ഉപയോക്താക്കള്‍ക്ക് തങ്ങളുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് പാസ്പോര്‍ട്ടുമായി ലിങ്ക് ചെയ്യാന്‍ ഈ പോര്‍ട്ടലിലൂടെ സാധിക്കും.
വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത് എന്ന് ആരോഗ്യസേതു ആപ്പ് (Aarogya Setu app) തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അറിയിച്ചു.
വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും പാസ്പോര്‍ട്ട് നമ്പരും തമ്മില്‍ വളരെ എളുപ്പത്തില്‍ ലിങ്ക് ചയ്യാന്‍ സാധിക്കും.
1. കോവിഡ് വാക്സിനേഷന്‍ പോര്‍ട്ടലായ www.cowin.gov.in ലോഗിന്‍ ചെയ്യുക
2. ലോഗിന്‍ ചെയ്യുന്നതിനായി നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കുക. ശേഷം നിങ്ങളുടെ മൊബൈലില്‍ ലഭിക്കുന്ന OTP നമ്പര്‍ നല്‍കുക.
3. Verify & Proceed എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
4. Account Details ലേയ്ക്ക് പോകുക
5. "Raise an Issue" ബട്ടണില്‍ ക്ലിക്ക് ചെയ്യുക
6. Select Passport option എന്നതില്‍ ക്ലിക്ക് ചെയ്യുക.
7. Drop Down menu വില്‍നിന്നും വ്യക്തിയെ (പേര്) തിരഞ്ഞെടുക്കുക.
8. Passport number ചേര്‍ക്കുക.
8. Submit ചെയ്യുക.
9. ഇത് കഴിഞ്ഞാല്‍ ‘Your request for changing id under process’ എന്നൊരു കണ്‍ഫര്‍മേഷന്‍ മെസേജ് കാണിക്കും.
10. ഇനി വീണ്ടും ഹോം സ്‌ക്രീനിലേയ്ക്ക് തിരിച്ചു പോകുക.
11. ഇനി പാസ്‌പോര്‍ട്ടും, സര്‍ട്ടിഫിക്കറ്റും തമ്മില്‍ ലിങ്ക് ആയോ എന്നറിയാനായി ഈ പേജിലെ Track request എന്ന ടേബില്‍ ക്ലിക്ക് ചെയ്ത് നോക്കാം.
12. എല്ലാം ശരിയാണെങ്കില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ കൂടി ചേര്‍ത്ത് അപ്‌ഡേറ്റ് ചെയ്തതായി കണ്‍ഫര്‍മേഷന്‍ മെസേജ് കാണിക്കും.
13. ശേഷം സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം.
കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ (Covid Vaccination Certificate) തെറ്റുകള്‍ തിരുത്താനുള്ള ഒരു അനായാസ പോം വഴിയുമായി കേന്ദ്ര സര്‍ക്കാര്‍.കോവിന്‍ പോര്‍ട്ടലിലൂടെ (CoWIN portal) അനായാസമായി ഈ തെറ്റുകള്‍ തിരുത്താമെന്നതാണ് വസ്തുത. ഉപയോക്താക്കളുടെ മൊബൈല്‍ നമ്പരും രഹസ്യ കോഡും ഉപയോഗിച്ച് കോവിന്‍ പോര്‍ട്ടല്‍ ലോഗിന്‍ ചെയ്യപ്പെടുന്നതിനാല്‍ തെറ്റുകള്‍ തിരുത്താന്‍ ഈ മാര്‍ഗ്ഗം ഏറെ സുരക്ഷിതവുമാണ്.
കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ (Covid Vaccination Certificate) തെറ്റുകള്‍ തിരുത്താം
വാക്സിനേഷന് ശേഷം ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ നിസാര പിഴവുകള്‍ കാണുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. കൂടാതെ, സര്‍ട്ടിഫിക്കറ്റിലെ തെറ്റ് തിരുത്താനാകാതെ ആളുകള്‍ ബുദ്ധിമുട്ടിയിരുന്നു.
ആ സാഹചര്യത്തിലാണ് കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ (Covid Vaccination Certificate) തെറ്റുകള്‍ തിരുത്താനുള്ള ഒരു അനായാസ പോം വഴിയുമായി കേന്ദ്ര സര്‍ക്കാര്‍. എത്തിയിരിയ്ക്കുന്നത്...
കോവിന്‍ പോര്‍ട്ടലിലൂടെ (CoWIN portal) അനായാസമായി ഈ തെറ്റുകള്‍ തിരുത്താമെന്നതാണ് വസ്തുത. ഉപയോക്താക്കളുടെ മൊബൈല്‍ നമ്പരും രഹസ്യ കോഡും ഉപയോഗിച്ച് കോവിന്‍ പോര്‍ട്ടല്‍ ലോഗിന്‍ ചെയ്യപ്പെടുന്നതിനാല്‍ തെറ്റുകള്‍ തിരുത്താന്‍ ഈ മാര്‍ഗ്ഗം ഏറെ സുരക്ഷിതവുമാണ്.
ശ്രദ്ധിക്കേണ്ട പ്രധാന വസ്തുത, ഒരുതവണ മാത്രമാണ് കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ തെറ്റുതിരുത്താന്‍ അവസരം ലഭിക്കുക എന്നതാണ്. അതുകൊണ്ട് ഏറെ ശ്രദ്ധിച്ചുവേണം ഈ അവസരം വിനിയോഗിക്കേണ്ടത്.
കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ അനായാസമായി തെറ്റ് തിരുത്താം, ചെയ്യേണ്ടത് ഇത്രമാത്രം.
1. കോവിഡ് വാക്സിനേഷന്‍ പോര്‍ട്ടലായ www.cowin.gov.in ലോഗിന്‍ ചെയ്യുക
2. ലോഗിന്‍ ചെയ്യുന്നതിനായി നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കുക. ശേഷം നിങ്ങളുടെ മൊബൈലില്‍ ലഭിക്കുന്ന OTP നമ്പര്‍ നല്‍കുക.
3. Verify & Proceed എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
4. Account Details ലേയ്ക്ക് പോകുക
5. "Raise an Issue" ബട്ടണില്‍ ക്ലിക്ക് ചെയ്യുക
6. "What is the issue?" എന്നാവും പോര്‍ട്ടല്‍ നിങ്ങളോട് ചോദിയ്ക്കുക. "Correction in certificate" എന്നതില്‍ ക്ലിക്ക് ചെയ്യുക.
മൂന്ന് ഓപ്ഷനുകള്‍ കാണുവാന്‍ സാധിക്കും. നിങ്ങള്‍ക്ക് തിരുത്തേണ്ട ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് തെറ്റ് തിരുത്തുക.
Disclaimer: We are not agents, not government website, not related to them , we are only help information, support community, all information provided are for awareness and welfare purpose only , we shall not be responsible for the same. The job description posted by UCMI may not include all responsibilities, or aspects of the job described, and may be amended at any time by the employer or individual or UCMI.UCMI does not explicitly provide representations or assurances about the job listing or its accuracy. UCMI is not responsible for above mentioned or anything else. The number and information keep changing over a period of time. For any copyright / wrong information, issues, please report immediately at admin.
അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക