ബിരുദം അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായിട്ടുള്ളവർക്ക് കേരള ഹൈക്കോടതി അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ഇതിന്റെ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകെ 55 ഒഴിവുകളാണുള്ളത്.
ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബിരുദം പാസായവർക്ക് ഓൺലൈനായി അപേക്ഷിക്കാം. ബിരുദാനന്തര ബിരുദവും നിയമ ബിരുദവുമുള്ളവർക്കും അപേക്ഷിക്കാം. കംപ്യൂട്ടറിലുള്ള അറിവ് അഭിലഷണീയമാണ്.
2-1-1985നും 1-1-2003നും ഇടയിൽ ജനിച്ചവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. രണ്ട് തീയതികളിലും ജനിച്ചവർക്കും അപേക്ഷിക്കാം. ഒ.ബി.സി വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ 3 വർഷത്തെ ഇളവ് ലഭിക്കും. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 5 വർഷത്തെ ഇളവുണ്ട്. വിധവകൾക്ക് 5 വർഷത്തെ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർ്കും വിമുക്ത ഭടൻമാർക്കും നിയമപ്രകാരമുള്ള ഇളവ് ലഭിക്കും. പ്രായപരിധി 50 വയസിൽ കവിയാൻ പാടില്ല.