നാല് മാസങ്ങള്‍ക്ക് ശേഷം കൊവിഡ് ഏറ്റവും കുറഞ്ഞ നിലയിൽ; രോഗമുക്തി നിരക്ക് 97.17 ശതമാനം
ചൊവ്വാഴ്ച, ജൂലൈ 06, 2021
ന്യൂഡൽഹി: കൊവിഡ് രോഗബാധ നിരക്ക് ഏറ്റവും കുറഞ്ഞ നിലയിൽ. രണ്ടാം തരംഗം ഏറ്റവും ഉയര്‍ന്നതിന് ശേഷം 111 ദിവസങ്ങള്‍ക്ക് ശേഷമാണ് രോഗബാധ കേസുകള്‍ 34000ത്തിലേക്ക് എത്തുന്നത്. അതേസമയം, ആയിരത്തിൽ താഴെയാണ് മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് വളരെയേറെ ആശ്വസകരമാണ്. അതിനൊപ്പം, രാജ്യത്ത് ഏറ്റവുമധികം പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,703 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിശദാംശങ്ങളറിയാം.