ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ രണ്ട് താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. ഇവരിൽ ഒരു താരത്തിന്റെ പരിശോധന ഫലം നെഗറ്റീവായെന്നും ഒരാൾ ഐസൊലേഷനിൽ തുടരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
കൊവിഡ് ബാധിച്ച താരങ്ങളുടെ പേരുകൾ ബിസിസിഐ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇരു താരങ്ങൾക്കും രോഗലക്ഷണങ്ങളില്ല. അതേസമയം കൊവിഡ് ബാധിച്ച താരങ്ങൾക്ക് ചൊവ്വാഴ്ചത്തെ സന്നാഹ മത്സരം നഷ്ടമാകും.