ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനിൽ (ഡി.എം.ആർ.സി) ഡയറക്ടർ (ഓപ്പറേഷൻസ്) തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഒരു ഒഴിവുണ്ട്. താൽപ്പര്യമുള്ളവർക്ക് ഓഗസ്റ്റ് 2ന് മുമ്പ് നിശ്ചിത ഫോർമാറ്റിൽ അപേക്ഷ സമർപ്പിക്കുക.
സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്ങിൽ എന്നീ ട്രേഡുകളിൽ ഒന്നിൽ എഞ്ചിനീയറിങ് ബിരുദമുള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 62 വയസാണ്. 1,80,000 രൂപ മുതൽ 3,40,000 രൂപ വരെയാണ് ശമ്പളം.
അപേക്ഷയും രേഖകളും Executive Director (HR). Delhi Metro Rail Corporation Ltd., Metro Bhawan, Fire Brigade Lane, Barakhamba Road, New Delhi - 110001 എന്ന വിലാസത്തിലേക്ക് അയക്കാം. delhimetro.directorselection@gmail.com എന്ന മെയിലിലേക്ക് ഓൺലൈനായും അപക്ഷ അയക്കാം.