കോവിഡ് ഭേദമായവരില്‍ അവസ്കുലര്‍ നെക്രോസിസ് (Avascular Necrosis - AVN) അസ്ഥി ടിഷ്യു നശിക്കുന്ന രോഗം. ഇപ്പോള്‍ വ്യാപകമാവുകയാണ്. കോവിഡ് (Covid-19) ഭേദമായവരിലാണ് ഈ പുതിയ രോഗാവസ്ഥയും കണ്ടെത്തിയിരിയ്ക്കുന്നത് എന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. 40 വയസിന് താഴെയുള്ളവര്‍ക്കാണ് ഇതുവരെ ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്. കോവിഡ് ഭേദമായി 2 മാസങ്ങള്‍ക്ക് ശേഷമാണ് പുതിയ രോഗാവസ്ഥയും തിരിച്ചറിഞ്ഞിരിക്കുന്നത്. തുടയിലെ അസ്ഥിയുടെ ഏറ്റവും മുകളിലെ ഭാഗത്ത് വേദന അനുഭവപ്പെടുന്നതാണ് തുടക്കത്തിലുള്ള ലക്ഷണങ്ങള്‍ എന്നും പറയുന്നു.സന്ധിവേദനയാണ് അസ്ഥി മരണത്തിന്‍റെ പ്രധാനലക്ഷണം.
എന്താണ് അസ്ഥി മരണം (Bone death) ?
അസ്ഥിയിലെ കോശങ്ങള്‍ നശിക്കുന്ന അവസ്ഥയാണ് അസ്ഥി മരണം.(Bone death) .അസ്‌ഥികളിലേക്കുള്ള രക്‌തപ്രവാഹം താല്‍ക്കാലികമായോ പൂര്‍ണമായോ നിലയ്‌ക്കുകയും അതുവഴി കോശങ്ങള്‍ നശിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്.
കൊറോണ രോഗികളില്‍ ജീവന്‍ രക്ഷാ ഉപാധിയായി ഉപയോഗിക്കുന്ന കോര്‍ട്ടികോസ്റ്റിറോയിഡുകള്‍ മൂലമാണ് ഈ രോഗാവസ്ഥ ഉണ്ടാകുന്നത്. സ്റ്റിറോയിഡ് കൂടുതലായി ഉപയോഗിക്കുന്നവര്‍ക്കിടയില്‍ രോഗം വരാന്‍ സാധ്യത കൂടുതലാണ് എന്നാണ് റിപ്പോര്‍ട്ട്.
കോവിഡ് മുക്തരായവരില്‍ കണ്ടെത്തിയ ഫംഗസ് ബാധയ്ക്ക് ശേഷമാണ് അസ്ഥി ടിഷ്യു നശിക്കുന്ന ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്. കോവിഡ് ചികിത്സക്കുള്ള സ്റ്റിറോയിഡുകളുടെ ഉപയോഗമാണ് ഈ രോഗവും ബ്ലാക്ക് ഫംഗസും വരാന്‍ കാരണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
ഈ രോഗം ആരെ വേണമെങ്കിലും ബാധിക്കാം എങ്കിലും കൂടുതലും 30-50 പ്രായപരിധിയിലുള്ളവരിലാണ് ഈ രോഗം കണ്ടുവരുന്നത്. കോവിഡ് ഭേദമായി വര്‍ഷങ്ങള്‍ക്കുശേഷവും ഈ രോഗം പിടിപെടാം എന്നതിനാല്‍ ജാഗ്രത തുടരേണ്ടത് അനിവാര്യമാണ്.മുംബൈയില്‍ ഈ രോഗം പിടിപെട്ട് ഇതിനോടകം നിരവധി പേര്‍ ആണ് ചികിത്സയ്ക്കായി എത്തുന്നത്. കോവിഡ് ഭേദമായതിന് ശേഷമുണ്ടാകുന്ന അസ്ഥി മരണം എന്ന രോഗവും ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്. വരും മാസങ്ങളില്‍ ഈ രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട് എന്നാണ് വിലയിരുത്തല്‍.
Mumbai: ‘Bone death’, a new condition among Covid survivors, worrying doctors https://t.co/j9e11O0tp3 pic.twitter.com/w8J6RqG7kA
— The Times Of India (@timesofindia) July 5, 2021
അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Disclaimer: We are not agents, not government website, not related to them , we are only help information, support community, all information provided are for awareness and welfare purpose only , we shall not be responsible for the same. The job description posted by UCMI may not include all responsibilities, or aspects of the job described, and may be amended at any time by the employer or individual or UCMI.UCMI does not explicitly provide representations or assurances about the job listing or its accuracy. UCMI is not responsible for above mentioned or anything else. The number and information keep changing over a period of time. For any copyright / wrong information, issues, please report immediately at admin.