വെറും വയറ്റിലെ വ്യായാമം; ഫലം ചെയ്യുമോ, അതോ വയ്യാവേലി ആകുമോ?
വെള്ളിയാഴ്ച, ജൂലൈ 23, 2021
അതി രാവിലെ ഭക്ഷണം കഴിക്കാതെ വ്യായാമം ചെയ്യുന്നത് നല്ലതാണോ? ഒട്ടുമിക്ക എല്ലാർക്കുംഉള്ള ഒരു സംശയമാണിത്. വ്യായാമത്തിന്റെ ലോകത്തിലേക്ക് വരുന്ന പലരും ആദ്യ ദിവസങ്ങളിൽ വളരെ കൺഫ്യൂഷനായി പോകുന്ന ഒരു കാര്യമാണിത്. വെറും വയറ്റിൽ വ്യായാമം ചെയ്യാമോ അതോ വല്ലതും കഴിച്ചിട്ട് വേണോ വ്യായാമം ചെയ്യാൻ എന്ന് പത്ത് പേരോട് ചോദിച്ചാൽ പത്ത് പേരും പത്ത് മറുപടിയാകും പറയുക.
അതിരാവിലെ ഭക്ഷണമൊന്നും കഴിക്കാതെ വ്യായാമം ചെയ്യാൻ പറയുന്നവർ മുഖ്യമായും രണ്ട് കാരണങ്ങളാണ് ചൂണ്ടിക്കാണിക്കുക. ശരീരത്തിലെ കൊഴുപ്പ് ഊർജ്ജമായി ഉപയോഗിക്കാൻ സഹായിക്കുന്ന കോർട്ടിസോൾ രാവിലെ കൂടുതൽ അളവിലുണ്ടാവുമെന്നും അത് കൊണ്ട് തന്നെ രാവിലെ വെറും വയറ്റിൽ വ്യായാമം ചെയ്താൽ കൂടുതൽ കൊഴുപ്പ് ഉപയോഗിക്കപ്പെടുമെന്നാണ് പലരുടെയും അഭിപ്രായം. രാത്രി മുഴുവൻ ഭക്ഷണമൊന്നും ലഭിക്കാതെ വരുമ്പോൾ ശരീരത്തിന്റെ അടിസ്ഥാന പ്രവർത്തനങ്ങൾക്കായി ശരീരത്തിലുള്ള ഗ്ലുക്കോസൊക്കെ ഉപയോഗിച്ച് തീരുമെന്നും, അങ്ങനെ രാവിലെ എണീറ്റ് വെറും വയറ്റിൽ വ്യായാമം ചെയ്യുന്ന ഒരാളുടെ ശരീരം കൊഴുപ്പ് പരമാവധി ഉപയോഗിക്കാൻ നിർബന്ധിതമാവുമെന്നുമാണ് മറ്റു ചിലരുടെ അവകാശവാദങ്ങൾ. ഈ രണ്ട് അഭിപ്രായങ്ങളെയും പിന്തുണയ്ക്കുന്ന പഠനങ്ങളും ഉണ്ട്.
ആരോഗ്യകരമായ രീതിയിൽ ശരീര ഭാരവും, കുടവയറും കുറയ്ക്കാനും ഫിറ്റ്നസ് വര്ധിപ്പിക്കാനുമുള്ള മാർഗം ഒരിക്കലും പെട്ടെന്ന് കൊഴുപ്പ് കത്തിച്ച് കളയാൻ ശ്രമിക്കലല്ല. മറിച്ച് ദിവസം മുഴുവനും ശരീരത്തെ ആക്ടിവായി നിലനിർത്തുകയും, ദിവസത്തിൽ ശരീരം കത്തിച്ച് കളയുന്ന ഊർജ്ജത്തിന്റെ അളവ് വർധിപ്പിക്കുകയും, കൃത്യമായ ഡയറ്റ് ചെയ്യുകയുമാണ്. വെറും വയറ്റിൽ വ്യായാമം ചെയ്യുന്ന ഒരാൾക്ക് ദിവസത്തിൽ ബാക്കിയുള്ള സമയത്ത് ശരീരത്തിന്റെ മെറ്റബോളിസം ഉയർന്ന നിലയിൽ നിർത്താണിയും ഫലപ്രദമായി ഊർജം കത്തിച്ച് കളയാനും ബുദ്ധിമുട്ടാണ്. വ്യായാമം ചെയ്ത് തുടങ്ങുന്ന ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ ഈ വ്യത്യാസം അത്രക്ക് അനുഭവപ്പെടില്ലെങ്കിലും ദീര്ഘകാലാടിസ്ഥാനബത്തിൽ ഇത് വളരെ ദോഷം ചെയ്യും.
വ്യായാമത്തിൽ ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ അമിതവണ്ണവും കൊഴുപ്പും ശരീരത്തിൽ നിന്ന് ഓടിച്ച് വിടുന്നതിനോടൊപ്പം മസിലുകൾ കൂടെ നഷ്ടപ്പെടും. മെലിയണം എന്ന ലക്ഷ്യത്തോടെ പട്ടിണി കിടന്നും അശാസ്ത്രീയമായ വ്യായാമങ്ങൾ ചെയ്തും മുന്നോട്ട് പോവുമ്പോൾ പറ്റുന്ന ഏറ്റവും വലിയ അബദ്ധങ്ങളിലൊന്ന് മസിലിന് വേണ്ടത്ര ശ്രദ്ധ നൽകാതിരിക്കുന്നതും ആവശ്യത്തിന് പ്രോട്ടീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്താതിരിക്കുന്നതുമാണ്. വെറും വയറ്റിൽ വ്യായാമം ചെയ്യുന്ന ഒരാളുടെ ശരീരം വേറെ നിവൃത്തിയില്ലാതെ ഊർജ്ജത്തിനായി പ്രോട്ടീനെ ആശ്രയിക്കും. ഇത് മസിലിന് കിട്ടേണ്ട പ്രോട്ടീൻ അളവിനെ ബാധിക്കും. ചോറും കപ്പയും പോലെയുള്ള കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള ഭക്ഷണം ശീലമാക്കിയിട്ടുള്ള മലയാളികൾക്ക് അവരുടെ ഭക്ഷണത്തിൽ നിന്ന് ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കുകയില്ല.
കൊഴുപ്പിനെ ഊർജ്ജമാക്കി മാറ്റാൻ സഹായിക്കുന്ന കോർട്ടിസോൾ രാവിലെയാണ് കൂട്റ്റ്ഹാൾ അളവിൽ കാണപ്പെടുന്നത്. കോർട്ടിസോൾ കൂടുതലുള്ളപ്പോൾ വ്യായാമം ചെയ്താൽ ശരീരത്തിന് ഉപയോഗിക്കാൻ പറ്റുന്നതിലും അധികം ഫ്രീ ഫാറ്റി ആസിഡുകൾ ശരീരത്തിൽ ചംക്രമണം ചെയ്യപ്പെടും. ഈ ഫ്രീ ഫാറ്റി ആസിഡുകൾ ഉടൻ തന്നെ മസിലുകൾക്ക് ഊർജ്ജം നൽകാനായി ഉപയോഗിക്കപ്പെട്ടില്ലെങ്കിൽ അത് വയറിന് ചുറ്റും ഫാറ്റ് ഡെപ്പോസിറ്റായി മാറാൻ സാധ്യതയുണ്ട്