ജൂണ്‍ 28 നാണ് കുടുംബാംഗങ്ങളുമായി അവസാനം സംസാരിച്ചത്. അതിന് ശേഷം ഫോണിലോ ,സോഷ്യല്‍ മീഡിയയിലോ അദ്ദേഹവുമായി ആര്‍ക്കും ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല.ഡണ്‍ലേരിയിലുള്ള ഓഫീസില്‍ ഇദ്ദേഹം നാട്ടിലേയ്ക്ക് പോകുന്നതായുള്ള സൂചനകള്‍ നല്‍കിയിരുന്നതായും പറയപ്പെടുന്നു.
ബന്ധുക്കള്‍ ഡബ്ലിനുള്ള അവരുടെ സുഹൃത്തുക്കള്‍ വഴി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇന്നലെ ബ്ലാക്ക്റോക്കിലെ വീട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.ഇന്ത്യയിലുള്ള ഇദ്ദേഹത്തിന്റെ മാതാപിതാക്കളുടെ വിവാഹ വാര്‍ഷിക ദിനമായ ജൂണ്‍ 23 ന് രണ്ട് ദിവസം മുമ്പ് തന്നെ ഇവര്‍ക്കായി കേക്ക് അയച്ചിരുന്നു