ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും
الأربعاء, يوليو 28, 2021
സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. കഴിഞ്ഞ ദിവസം പരീക്ഷാ ബോര്‍ഡ് ചേര്‍ന്ന് പരീക്ഷാഫലത്തിന് അംഗീകാരം നല്‍കിയിരുന്നു.
നാലര ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ ഹയര്‍ സെക്കന്റഡറി പരീക്ഷ എഴുതിയത്. ചരിത്രത്തില്‍ ആദ്യമായി ഒരു അധ്യയനവര്‍ഷം മുഴുവന്‍ ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലെ പഠനത്തിന് ശേഷം നടന്ന പരീക്ഷയാണ് ഇത്തവണത്തേത്. ജനുവരി മുതലാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളില്‍ പോയി സംശയനിവാരണം വരുത്താനുള്ള അവസരം ലഭിച്ചത്.