ലോക കേഡറ്റ് റെസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണം. പ്രിയാ മാലിക്കിനാണ് സ്വർണം. 73 കിലോഗ്രാം വിഭാഗത്തിൽ ബെലാറസിന്റെ സിനിയ പറ്റാപോവിച്ചിനെയാണ് 5-0 ന് പ്രിയ തോൽ്പ്പിച്ചത്.
43 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ തന്നുവും നേട്ടം കൈവരിച്ചു. 48 കിലോഗ്രാം വിഭാഗത്തിൽ അമൻ ഗുലിയയും 80 കിലോഗ്രാം വിഭാഗത്തിൽ സാഗർ ജഗ്ലാനും ചരിത്രമെഴുതി.
വ്യാഴാഴ്ച നടന്ന ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിനു വേണ്ടി 43 കിലോഗ്രാം വിഭാഗത്തില്‍ മറ്റൊരു യുവ ഇന്ത്യന്‍ ഗുസ്തി താരം തനു കിരീടം സ്വന്തമാക്കിയിരുന്നു. പുരുഷന്മാരുടെ ഫ്രീസ്‌റ്റൈല്‍ മത്സരത്തില്‍ അമാന്‍ ഗുലിയ 48 കിലോഗ്രാം വിഭാഗത്തിലും സാഗര്‍ ജഗ്ലാനും 80 കിലോഗ്രാം വിഭാഗത്തിലും കിരീടങ്ങള്‍ നേടി ചരിത്രത്തില്‍ ആദ്യമായി ടീം ചാമ്പ്യന്‍ഷിപ്പ് നേടി ഇന്ത്യയെ മുന്നിലെത്തിച്ചിരുന്നു.
കൂടാതെ 65 കിലോ വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടി വര്‍ഷ മറ്റൊരു നേട്ടം കൈവരിച്ചിരുന്നു. ഇതിനു ശേഷമാണു പ്രിയ മാലിക്ക് സ്വര്‍ണ മെഡല്‍ നേടിയത്.