സൗദിയിൽ ഓഗസ്റ്റ് മുതല്‍ വാക്സിന് എടുത്തവര്‍ക്ക് മാത്രം പൊതു, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശനം
الجمعة, يوليو 23, 2021
സൗദി അറേബ്യയിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങളില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ കൊവിഡ് വാക്സിന് സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുകയെന്ന് മുന്‍സിപ്പല്‍, ഗ്രാമകാര്യ, ഭവന മന്ത്രാലയം അറിയിച്ചു.
വാക്സിന് എടുക്കാത്തവരെ മാളുകള്‍, റെസ്റ്റോറന്റുകള്‍, കടകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിക്കില്ല. ഈ സ്ഥലങ്ങളില്‍ പോകുമ്പോള്‍ വാക്സിന് സ്വീകരിച്ചതിന്റെ രേഖ ഹാജരാക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് മന്ത്രാലയം അറിയിച്ചു.