കഴിഞ്ഞ 10 ദിവസമായി നിർത്താതെ ഇക്കിൾ അനുഭവപ്പെടുന്നതിനെ തുടർന്ന് ബ്രസീൽ പ്രസിഡൻ്റ് ജൈർ ബോൽസൊനാരോ ആശുപത്രിയിൽ. സാധാരണ നൽകുന്ന മരുന്നുകൾ നൽകിയെങ്കിലും അസുഖം ഭേദമായിരുന്നില്ല. ഇതേ തുടർന്നാണ് അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി സാവോപോളോയിലെ വില നോവ സ്റ്റാർ ആശുപത്രിയിലേക്ക് മാറ്റിയത്.
കുടലിലെ തടസം കാരണമാണ് പ്രസിഡൻ്റിന് നിർത്താതെ ഇക്കിൾ അനുഭവപ്പെടുന്നതെന്നാണ് ഡോക്ടർമാരുടെ നിഗമനം. ഇതിൻ്റെ അടിസ്ഥാനത്തിൽ ശസ്ത്രക്രിയ പരിഗണനയിലാണ്. ബ്രസീലിലെ മിലിട്ടറി ആശുപത്രിയിലാണ് അദ്ദേഹത്തെ ആദ്യം പ്രവേശിപ്പിച്ചിരുന്നത്. ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്ന ഘട്ടത്തിൽ പ്രസിഡൻ്റിനെ സാവോപോളോയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഈ മാസാരംഭത്തിൽ നടന്ന ഡെന്റൽ ഇംപ്ലാന്റേഷന് ശേഷമാണ് തനിക്ക് ഇക്കിൾ പ്രശ്‌നം വന്നതെതെന്ന് പ്രസിഡൻ്റ് പറയുന്നു.