കുതിരാൻ തുരങ്കം തുറന്നു. തുരങ്കത്തിന്റെ ഒരു ഭാഗം തുറക്കാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണു ദേശീയപാത അതോറിറ്റിക്ക് അനുമതി നൽകിയത്.തുരങ്കങ്ങളില്‍ ഒന്നു തുറക്കാന്‍ സജ്ജമാണെന്നും സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയായെന്നും കാണിച്ചു കഴിഞ്ഞദിവസം ദേശീയപാത പാലക്കാട് പ്രോജക്ട് ഡയറക്ടര്‍ റീജനല്‍ ഓഫീസര്‍ക്കു കത്തുനല്‍കിയിരുന്നു.
We will open one side of the Kuthiran Tunnel in Kerala today. This is the first road tunnel in the state and will drastically improve connectivity to Tamil Nadu and Karnataka. The 1.6 km long tunnel is designed through Peechi- Vazahani wildlife sanctuary. pic.twitter.com/9yG0VhrsLq
— Nitin Gadkari (@nitin_gadkari) July 31, 2021ഇരട്ടക്കുഴൽ തുരങ്കത്തിലെ, തൃശൂർ ഭാഗത്തേക്കുള്ള ഇടതു തുരങ്കമാണു തുറന്നത്. ഉദ്ഘാടന ചടങ്ങടക്കമുള്ള ഔദ്യോഗിക പരിപാടികൾ ഒഴിവാക്കി, ഗതാഗതയോഗ്യമായ തുരങ്കത്തിലൂടെ വൈകിട്ട് അഞ്ചു മുതൽ വാഹനങ്ങൾ കടത്തിവിട്ടു. ഇതോടെ കോയമ്പത്തൂർ– കൊച്ചി പാതയിലെ യാത്രാസമയം ഗണ്യമായി കുറയും.കനത്ത മഴയിൽ തുരങ്കമുഖത്തു മണ്ണിടിച്ചിലുണ്ടായേക്കാം എന്ന ആശങ്കയുണ്ട്.