അയർലണ്ട് മലയാളിയും,മയോയിലെ താമസക്കാരനുമായ, ജോഷിയുടെ പിതാവ്, കെഎൽ ലൂക്ക ( 86 ) കല്യാടിക്കൽ [ചന്ദ്രൻകുന്നേൽ], നാടുകാണി, കോതമംഗലം, നിര്യാതനായി.
മൃതദേഹം ശനിയാഴ്ച രാവിലെ 11 മണിക്ക് കുത്തുകുഴിയിൽ മകൻ ടോമിയുടെ വസതിയിൽ എത്തിക്കുന്നതും ഉച്ചക്ക് 3 മണിക്ക് ശുശ്രൂഷയ്ക്ക് ശേഷം സംസ്കാരം നെല്ലിമറ്റം സെൻറ് ജോസഫ്സ് ദേവാലയത്തിൽ നടത്തപ്പെടുന്നതുമാണ്.
കെഎൽ ലൂക്ക ആദ്യകാല കേരളാ കോൺഗ്രസ് നേതാവും കീരംപാറ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ്, കീരംപാറ പഞ്ചായത്ത് മെമ്പർ, കോതമംഗലം സർക്കിൾ സഹകരണ യൂണിയൻ മെമ്പർ എന്നീ പദവികളും വഹിച്ചിരുന്നു.
ഭാര്യ മറിയക്കുട്ടി ഉടുമ്പന്നൂർ പുല്ലാട്ടു കുടിയിൽ കുടുംബാംഗമാണ്.
മക്കൾ - ജോണി [കീരംപാറ പഞ്ചായത്ത് മുൻ മെമ്പർ ], ആലീസ്, ജോളി [റിട്ടയേർഡ് - ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥൻ ] ടോമി [റിട്ടയേർഡ് ചീഫ് മാനേജർ ഫെഡറൽ ബാങ്ക് ],ജോഷി [റിട്ടയേർഡ് - ഇന്ത്യൻ എയർഫോഴ്സ്], ഷാജു [ജി എച്ച് എസ് എസ് നിറമരുതൂർ,കെ പി എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ്], ലൗലി, ലിൻസി [ ഖത്തർ ],
മരുമക്കൾ: വത്സ[കാഞ്ഞിരപ്പള്ളി], മാത്യു ഞാളൂർ [റിട്ടയേർഡ് ഹെഡ്മാസ്റ്റർ ], സ്റ്റെല്ല [സെൻറ് അലോഷ്യസ് എച്ച് എസ് നോർത്ത് പറവൂർ ],മേരി [റിട്ടയേർഡ് എച്ച് എസ് എസ് ടി സെൻറ് ജോർജ് എച്ച് എസ് എസ് കോതമംഗലം], ലിസി [അയർലന്റ്], ഷീന [ എം യു പി സ്കൂൾ അരീക്കാട് ,തിരൂർ], ഡെന്നി [സെസ് കാക്കനാട് ], ഷിബു [ഖത്തർ]
ദുഃഖാർത്തരായ കുടുംബത്തിന് അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു. ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി അയർലണ്ട്
Funeral live on YouTube https://youtu.be/niNbRiIwm-I
അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക