ഡബ്ലിന്‍: ഡബ്ലിന്‍ ബ്‌ളാക്ക് റോക്ക് കോണല്‍സ്‌കോട്ടിൽ താമസിക്കുന്ന രജീഷ് പോളിന്റെ ഭാര്യയും ഡബ്ലിന്‍ നാഷണല്‍ ഫോറന്‍സിക് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സുമായ,പ്രിയപ്പെട്ട ജിഷയുടെ മൃതശരീരം സംസ്കാര ശുശ്രൂഷകൾക്കും പൊതുദർശനത്തിനും ശേഷം വ്യാഴാഴ്ച നാട്ടിലേയ്ക്ക് കൊണ്ടു പോകുവാനും ആണ് ഇപ്പോൾ ക്രമീകരണം ചെയ്തു വരുന്നത്.
ജിഷ സൂസന്‍ ജോണിന്റെ സംസ്കാര ശുശ്രൂഷകൾ സംബന്ധിച്ചുള്ള ക്രമീകരണങ്ങൾ
27/07/2021 ചൊവ്വാഴ്ച രാവിലെ 8:30 ന്
ഡബ്ലിൻ St: ഗ്രീഗോറിയോസ് യാക്കോബായ പള്ളിയിൽ വി കുർബാന
10:30 ന് പള്ളിയിൽ വച്ച് തന്നെ സംസ്കാര ശുശ്രൂഷയുടെ രണ്ടാം ഭാഗം.
പള്ളിയിൽ വച്ച് നടത്തപെടുന്ന ശുശ്രൂഷകൾക്കും വി കുബ്ബാനയ്ക്കും Public ന് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. Viewing ഉം പള്ളിയിൽ വച്ച് അനുവദിച്ചിട്ടില്ല. പള്ളിയിൽ വച്ച് നടക്കുന്ന ശുശ്രൂഷകളും വി കുർബാനയും live streaming ക്രമീകരണം ചെയ്തിട്ടുണ്ട്.
ഓൺലൈൻ Link Live Streaming
https://www.youtube.com/watch?v=bHDlFyhifL0
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.00 മണി മുതൽ 7.00 മണി വരെയും ബുധനാഴ്ച രാവിലെ 10.00 മണി മുതൽ വൈകുന്നേരം 7.00 മണി വരെയും Public Viewing ന് UCD ക്ക് സമീപം ഉള്ള Funeral Home ൽ ക്രമീകരിച്ചിരിക്കുന്നു.
Viewing ന് Funeral Home ന്റെ Website ലൊ Phone മുഖേനയോ Appointment എടുക്കുവാൻ സൗകര്യം ഉണ്ട്.
Funeral home Details-
ROM MASSEY AND SONS FUNERAL DIRECTORS
6 Cranford Centre,
Stillorgan Road,
Dublin 4,
D04 X446
https://goo.gl/maps/vjyAgXAPz5DHfyR97
എന്തെങ്കിലും സഹായം ആവശ്യമുള്ളവർ ഈ നമ്പറുകളിൽ വിളിക്കാവുന്നതാണ്.
☎: (087) 2824446 Saji Koovappillil
☎: (087) 326 3652 Shinto
☎: (087) 326 3667 Jais
ROM MASSEY AND SONS FUNERAL DIRECTORS
https://goo.gl/maps/vjyAgXAPz5DHfyR97
ഡബ്ലിന്‍ നാഷണല്‍ ഫോറന്‍സിക് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായ ജിഷ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയോളമായി ഡബ്ലിന്‍ സെന്റ് വിന്‍സെന്റ്‌സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിൽ ആയിരുന്നു.
ജിഷയുടെ ഭർത്താവ്, രജീഷ് പോൾ ( സെന്റ് ഗബ്രിയേല് അപ്പാര്ട്ട്‌മെന്ട്,ബ്‌ളാക്ക് റോക്ക്) , ഡബ്ലിന്‍ സെന്റ് വിന്‍സെന്റ്‌സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സാണ്. ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമായിരുന്ന ജിഷ ബ്ളാക്ക്റോക്കിലെ മലയാളി സമൂഹത്തില്‍ സജീവ സാന്നിധ്യമായിരുന്നു, തിരുമല,(തിരുവനന്തപുരം) തെന്നടിയിൽ നവമന്ദിരം, ജോണ് ഫിലിപ്പോസിന്റെയും മറിയാമ്മയുടെയും മകളാണ് ജിഷ.
കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സായിരുന്ന ജിഷ , അത്ലോണിലും, ഡബ്ലിനിലെ സെന്റ് ജോണ്‍ ഓഫ് ഗോഡ് ഹോസ്പിറ്റലിലും മുമ്പ് സേവനം അനുഷ്ടിച്ചിട്ടുണ്ട്.
ജിഷ സൂസന്‍ ജോണിന്റെ, ആകസ്മിക നിര്യാണത്തില്‍ ദുഃഖാർത്തരായ കുടുംബത്തിന് അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു.
ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി അയർലണ്ട്.