ന്യൂട്രൽ വയറിന്റെ അഗ്രഭാഗങ്ങൾ വല്ല എർത്തു വയറുമായി മുട്ടിയിരിയ്ക്കുന്നുണ്ടോ ? ലൈസൻസ് ഉള്ള ഇലക്ട്രീഷ്യനെ കൊണ്ട് വയറിംഗ് ഒന്നു പരിശ്ശോധിക്കണം

വയറിംഗ് ഒക്കെ പൂർത്തിയായ നേരം വീട്ടിലേക്ക് വൈദ്യുതി കണക്ഷന് വേണ്ടി കെഎസ്ഇബി ആഫീസിൽ സമർപ്പിക്കുന്ന അപേക്ഷയിൽ ഒപ്പിട്ടുകൊടുക്കും മുന്നേ വയറിംഗ് നടത്തിയ ലൈസൻസ് ഉള്ള ഇലക്ട്രീഷ്യനെ കൊണ്ട് വയറിംഗ് ഒന്നു പരിശ്ശോധിക്കണം



ന്യൂട്രൽ വയറിന്റെ അഗ്രഭാഗങ്ങൾ സ്വിച്ച് ബോർഡിൽ വച്ച് വല്ല എർത്തു വയറുമായി അറിയാതെ എങ്ങാനും മുട്ടിയിരിയ്ക്കുന്നുണ്ടോ (അതു മതി പിന്നീട് ഇടയ്ക്കിടയ്ക്ക് വീട്ടിലെ ELCB ട്രിപ്പാകുവാൻ) എന്നും അറിയാം ഒപ്പം വയറിംഗിലെ വൈദ്യുതി പ്രധിരോധ ശേഷിയും അറിയാം
500 V ഇൻസുലേഷൻ ടെസ്റ്റർ ഉപയോഗിച്ച് വേണം (മെഗ്ഗർ എന്ന ഒരു മികച്ച കമ്പനിയുടെ പേരാണ് സ്നേഹ ബഹുമാനാർത്ഥം ഇന്നും പലരും പറഞ്ഞു പോരുന്നത്)

വീട്ടിലെ വയറിംഗ് ടെസ്റ്റ് ചെയ്യിക്കേണ്ടത്
ടെസ്റ്ററിന്റെ കൈപ്പിടി ഒരു മിനിട്ടിൽ 160പ്രാവശ്യം കറക്കുന്ന വിധമുള്ള സാധരണ മെക്കാനിക്കൽ ടൈപ്പ് ഇൻസുലേഷൻ ടെസ്റ്ററോ
അല്ല എങ്കിൽ ഡിജിറ്റൽ ടൈപ്പോ ആകാം

ഇൻസുലേഷൻ ടെസ്റ്റർ ഉപയോഗിച്ചുള്ള പരിശ്ശോധനയ്ക്ക് മുമ്പായി
1. മെയിൻ സ്വിച്ച് ഓഫ് ചെയ്തിരിക്കണം
2. എല്ലാ വൈദ്യുതി ലോഡ് ഉപകരണങ്ങളും വയറിംഗിൽ നിന്ന് ഒഴിവാക്കിയിരിക്കണം
3. വീട്ടിലെ എല്ലാ സ്വിച്ച് കളും ഓൺ ചെയ്ത് വയ്ക്കണം
4. എന്നിട്ട്
മെയിൻസ്വിച്ചിലെയോ ഡിസ്ട്രിബൂഷൻ ബോക്സിലേയോ ഔട്ട് ഗോയിംഗ് ടെർമിനലുകളിലെ ന്യൂട്രലിനും ഫെയിസിനും ഇടയിൽ ഇൻസുലേഷൻ ടെസ്റ്റർ ഉപയോഗിച്ച് വൈദ്യുതി പ്രതിരോധം അളക്കണം
അങ്ങനെ ചെയ്യുമ്പോൾ അളന്ന് കിട്ടുന്നത് രണ്ട് മെഗാ ഓം മിനിമം ഇൻസുലേഷൻ റെസിസ്റ്റൻസ് ആണെങ്കിൽ തത്കാലം ശുഭം
സിങ്കിൾ ഫേസിൽ വൈദ്യുതി കണക്ഷനാണെങ്കിൽ ഒരു മെഗാ ഓം ആയാലും ഭദ്രം
(പുതിയ വയറിംഗ് ആണെങ്കിൽ ഫെയിസിനും ന്യൂട്രലിനും ഇടയിൽ വളരെ ഏറെ ഉയർന്ന വൈദ്യുതി പ്രതിരോധ ശേഷി
ഉണ്ടാകേണ്ടതാണ് - ഒരു നൂറ് മെഗ്ഗാ ഓം മോ അല്ലങ്കിൽ ഇൻഫിനിറ്റീവ് വാല്യൂവോ - അതാകുമ്പോ ഏറ്റവും നല്ല വയറിംഗ് ആണ് ഈ വീട്ടിലേത് എന്ന് വയർമാനും ഒപ്പം ഗൃഹനാഥനും അഭിമാനിക്കാം
പഴയ വയറിംഗ് പരിശ്ശോധിക്കുമ്പോൾ മാത്രമാണ് ഏറ്റവും മിനിമിം വേണ്ടതായ 2 മെഗാഓം എന്നത് ഇത് പലപ്പോഴും വയറിംഗിലെ കഴിവ് കുറവിനെയാണ് കാണിക്കുന്നതും ഇതറിയാതെ വയർമാൻ പുതിയ വയറിംഗിനും ഈകഴിവേയുള്ളൂ എന്ന് ചാർത്തി കൊടുക്കുകയും ആണ് ചെയ്യാറ് - കാര്യങ്ങൾ അറിയാതെ )
അടുത്തതായി മെയിൻ സ്വിച്ച് ഓഫാക്കിയ നിലയിൽ എല്ലാ സ്വിച്ചുകളും ഓൺ ചെയ്ത് വച്ച് ലോഡ് ഉപകരണങ്ങൾ എല്ലാം തന്നെ കണക്റ്റ് ചെയ്ത് വച്ച ശേഷം മെയിൻസ്വിച്ചിലെയോ ഡിസ്ട്രിബൂഷൻ ബോക്സിലേയോ ഔട്ട് ഗോയിംഗ് ടെർമിനലുകളിലെ ഫെയിസോ ന്യൂട്രലോ ഒരുമിച്ചോ വെവ്വേറെയോ ആയി എർത്ത് പോയിന്റിന് ഇടയിൽ വൈദ്യുതി പ്രതിരോധം ഇൻസുലേഷൻ ടെസ്റ്റർ (മെഗ്ഗർ) ഉപയോഗിച്ച് പരിശ്ശോധിക്കണം
മിനിമം രണ്ട് മെഗാഓം പ്രതിരോധം ആണെട്ടോ ഇവിടെയും മിനിമം വേണ്ടത് എന്നാൽ പുതിയ വൈദ്യുതി കണക്ഷനിൽ ഏറ്റവും ഉയർന്ന അളവ് (Max. value) ലഭിക്കുകയും വേണം
തുടർന്ന് എർത്ത് ടെസ്റ്റർ കൊണ്ട് വന്ന് വീട്ടിലെ എർത്ത് പൈപ്പിന്റെ ഭൂമിയുമായുള്ള വൈദ്യുതി പ്രതിരോധം അളക്കുകയും വേണം.
ഒരു എർത്ത് ടെസ്റ്ററിന് 4 പോയിന്റ് ആണ് ഉള്ളത്
1. E1 , 2.P1 , 3.P2 , 4.E2 എന്നിങ്ങനെ ചില ടെസ്റ്ററുകളിൽ Eയ്ക്ക് പകരം C എന്ന അക്ഷരവും കാണുന്നു.
എർത്ത് ടെസ്റ്റി റി നൊപ്പമുണ്ടാകുന്ന സ്പൈക്ക് എന്ന് അറിയപ്പെടുന്ന ചിലപ്പോൾ ഒരു അര അടി നീളമുള്ള സ്റ്റീൽ ദഢ് പൈപ്പ് എർത്ത് പിറ്റിൽ നിന്നും 10 മീറ്റർ അകലത്തിൽ ഒന്ന് 15 മീറ്റർ അകലത്തിൽ മറ്റൊന്ന് എന്ന ക്രമത്തിൽ എർത്തുപിറ്റും രണ്ടു ദഢുകളും ഒരേ നേർരേഖയിൽ വരുത്തക്കവണ്ണം ഭൂമിയിൽ താഴ്തി ഉറപ്പിക്കുന്നു
എന്നിട്ട് എർത്ത് ടെസ്റ്ററിൽ E1-P1 എന്നി പോയിന്റുകൾ തമ്മിൽ ഷോർട്ട് ചെയ്ത് വീട്ടിലെ പ്പൈപ്പ് എർത്തുപിറ്റുമായി ബന്ധിപ്പിക്കുന്നു (എർത്ത് ടെസ്റ്ററിൽ നൽകിയിട്ടുള്ള വൈദ്യുതി കേബിൾ ഉപയോഗിച്ച് തന്നെ).
അതുപോലെ എർത്ത് ടെസ്റ്ററിലെ P2 എന്ന പോയിന്റ് 10മീറ്ററിൽ സ്ഥാപിച്ചിട്ടുള്ള
ദഢുമായും E2 പോയിന്റ് 15 മീറ്ററിൽ സ്ഥാപിച്ചിട്ടുള്ള ദഢുമായും ബന്ധിപ്പിക്കുന്നു.
തുടർന്ന് എർത്ത് ടെസ്റ്ററി ലെ കൈപ്പിടി ഒരു മിനിറ്റിൽ 160 പ്രാവശ്യം എന്ന കണക്കിൽ കറക്കുമ്പോൾ മീറ്ററിലെ ജനറേറ്ററിൽ ഇലക്‌ട്രോണുകളെ തള്ളിനീക്കാനാവശ്യമായ നിശ്ചിത ബലം (EMF അഥവാ വോൾട്ടേജ് ) ഉണ്ടാകുകയും അത് പോയിന്റ് E1 നും E2 നും ഇടയിൽ മണ്ണിലൂടെ ഒരു വൈദ്യുതി പ്രവാഹം സൃഷ്ടിക്കുകയും ആ വൈദ്യുതി പ്രവാഹത്തിന്റെ അളവും പോയിന്റ് P1 നും P2 നും ഇടയ്ക്കുള്ള വൈദ്യുതി ബല വ്യതിയാനവും (പൊട്ടൻഷ്യൽ ഡിഫ്രൻസ് ) എത്രയെന്നറിയുന്ന എർത്ത് ടെസ്റ്റർ തന്റെ സ്ക്രീനിൽ എർത്ത് പൈപ്പിന്റെ പ്രതിരോധം ഓം എന്ന യൂണിറ്റിൽ നമ്മെ കാണിച്ചുതരുന്നത് നാം കൺനിറയെ കാണണം. വീട്ടിലെ സുരക്ഷയ്ക്കായ് സർവ്വീസ് കണക്ഷൻ പോയന്റിലെ ഈ എർത്ത് റെസിസ്റ്റ്ൻ സ് എല്ലായിപ്പോഴും 4 ഓം ൽ കൂടരുതെന്നും നാം ഓർത്തു വയ്ക്കണം. അപേക്ഷകൾ പൂരിപ്പിക്കുമ്പോൾ കണ്ണിന് ആനന്ദദായകമാവട്ടെ മനസ്സിൽ നിറയുന്ന സുരക്ഷാ ചിന്തകളും
Post credits - AC Sabu
Assistant Engineer

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...