ഇന്ത്യൻ നഗരങ്ങളിൽ നിന്ന് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്ന അന്തർദേശീയ യാത്രക്കാർ ക്യൂ ആർ കോഡുള്ള ആർ ടി പി സി ആർ റിപ്പോർട്ടിന്റെ രണ്ട് കോപ്പിയും കൊവിഡ് സ്വയം പ്രഖ്യാപന ഫോമിന്റെ കോപ്പിയും കയ്യിൽ കരുതണം. ഫലത്തിന്റെ സ്ക്രീൻ ഷോട്ട് സ്വീകാര്യമല്ലെന്നും എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. 72 മണിക്കൂറിനുള്ളിലെടുത്ത പി സി ആർ റിപ്പോർട്ടാണ് സമർപ്പിക്കേണ്ടത്.
യാത്രക്കാരുടെ മൊബൈലിൽ ആരോഗ്യ സേതു ആപ്പുമുണ്ടായിരിക്കണം. ചെക്ക് ഇൻ ചെയ്യുന്ന സമയത്ത് പി സി ആർ റിപ്പോർട്ട് സമർപ്പിക്കണം. ഒറിജിനൽ പി സി ആർ റിപ്പോർട്ടിന് പകരം യാത്രക്കാർ സ്ക്രീൻ ഷോട്ട് ഫലങ്ങളാണ് സമർപ്പിക്കുന്നത്. ഇത്തരം യാത്രക്കാരെ യാത്ര ചെയ്യാൻ അനുവദിക്കില്ല അധികൃതർ പറഞ്ഞു.
ഷെഡ്യൂൾ ചെയ്ത യാത്രക്ക് മുമ്പായി എയർ സുവിധ പോർട്ടലിൽ (www.newdelhiairport) കൊവിഡ് സ്വയം പ്രഖ്യാപന ഫോം ( എസ് ഡി എഫ് ), കോവിഡ് 19 നെഗറ്റീവ് ആർ ടി പി സി ആർ റിപ്പോർട്ട്, പാസ്പോർട്ട് കോപ്പി എന്നിവ അപ്ലോഡ് ചെയ്യണം.
#FlyWithIX : An important information for passengers traveling to foreign destinations from #India! pic.twitter.com/HhOobguqZQ
— Air India Express (@FlyWithIX) July 3, 2021