രാവിലെ വെറും വയറ്റിൽ കുടിക്കുന്ന വെള്ളത്തിന് ഏറെ പ്രസക്തിയുണ്ട്. ആരോഗ്യപരമായ കാര്യങ്ങൾ ശ്രദ്ധിക്കുന്നുവരാണെങ്കിൽ ഈ ഒരു ശീലം ഏറെ പ്രധാനമാണെന്ന് പറയാം. കാരണം ഭക്ഷണം പോലെ തന്നെ വെള്ളത്തിനും ശാരീരിക പ്രവർത്തനങ്ങളിലുള്ള സ്വാധീനം ചെറുതല്ല. വെള്ളത്തിന്റെ കുറവ് ശരീരത്തിലെ അവയവങ്ങളെ മാത്രമല്ല, ചർമ്മത്തെയും മുടിയേയുമെല്ലാം ബാധിക്കുന്ന ഒന്നാണ്. വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് തടി കുറയ്ക്കാൻ ശ്രമിക്കുന്നവർക്കുള്ള ഒരു പ്രധാന ശീലം കൂടിയാണ് [benefits of basil water].
വെറും വയറ്റിൽ തുളസിയില ഇട്ട വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ ചില്ലറയല്ല. ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഇവ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്നു. തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള മറ്റ് ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം,