ഡബ്ലിന്‍ :രാജ്യത്തെ 25നും 29നുമിടയില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ നല്‍കാന്‍ രജിസ്ട്രേഷന്‍ തുടങ്ങി. ഇവര്‍ക്കായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പോര്‍ട്ടല്‍ ഇന്ന് പ്രവര്‍ത്തന സജ്ജമാകും.
എച്ച്എസ്ഇ വെബ്സൈറ്റില്‍ വാക്സിന്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പിപിഎസ് നമ്പര്‍, എര്‍കോഡ്,മൊബൈല്‍ ഫോണ്‍ നമ്പര്‍,ഒരു ഇമെയില്‍ വിലാസം എന്നിവ ആവശ്യമാണ്.ഇവയില്ലാത്തവര്‍ക്കും ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കാത്തവര്‍ക്കും രജിസ്ട്രേഷനായി എച്ച് എസ് ഇ യുടെ ലൈവ് 1850 241 850 എന്ന നമ്പറില്‍ ബന്ധപ്പെടാം.പോര്‍ട്ടലിലൂടെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഫൈസര്‍,മോഡേണ എംആര്‍എന്‍എ വാക്സിനുകളാകും ലഭിക്കുകയെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണല്ലി അറിയിച്ചു.https://vaccine.hse.ie/cohort/
18-34 വയസ് പ്രായക്കാര്‍ക്ക് ഫാര്‍മസിയില്‍ രജിസ്റ്റര്‍ ചെയ്ത് ജാന്‍സെന്റെ ഒറ്റ ഡോസ് വാക്സിന്‍ സ്വീകരിക്കാം.18-34 വയസ് പ്രായമുള്ളവര്‍ക്ക് വാക്സിനേഷന്‍ പോര്‍ട്ടലില്‍ ഓപ്റ്റ്-ഇന്‍ സംവിധാനം പുറത്തിറക്കാനും എച്ച്എസ്ഇ പദ്ധതിയിടുന്നുണ്ട്.